ഗൌതം മേനോനെ വിജയ് തഴഞ്ഞതിന്‍റെ കാരണങ്ങള്‍?

WEBDUNIA|
PRO
ഗൌതം വാസുദേവ് മേനോനും ഇളയദളപതി വിജയും ഒന്നിക്കുന്നു! മാസങ്ങള്‍ക്ക് മുമ്പ് എല്ലാ മാധ്യമങ്ങളിലും പ്രാധാന്യത്തോടെ വന്ന വാര്‍ത്തയാണിത്. ‘യോഹന്‍: അധ്യായം ഒണ്‍‌റ്’ എന്ന് ഈ പ്രൊജക്ടിന് പേരും നിശ്ചയിച്ചിരുന്നു. ചിത്രത്തിന്‍റെ പോസ്റ്ററുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ പെട്ടെന്നൊരു ദിവസം എല്ലാം അവസാനിച്ചു. പ്രൊജക്ട് റദ്ദാക്കപ്പെട്ടു. ഗൌതം മേനോനും വിജയും രണ്ടുവഴിക്ക് പിരിഞ്ഞു. എന്താണ് ‘യോഹന്‍’ എന്ന പ്രൊജക്ടിന് സംഭവിച്ചത്? സംവിധായകന്‍ ഗൌതം മേനോന്‍ തന്നെ വ്യക്തമാക്കുന്നു.

“ആറുമാസം കുത്തിയിരുന്ന് കഥ ശരിയാക്കി, എല്ലാ ജോലികളും പൂര്‍ത്തിയാക്കി, അടുത്തയാഴ്ച ഷൂട്ടിംഗ് ആരംഭിക്കാം എന്ന സ്ഥിതിയില്‍ വരെ എത്തിയിരുന്നു കാര്യങ്ങള്‍. ലൊക്കേഷനുകള്‍ എല്ലാം റെഡിയായി, എ ആര്‍ റഹ്‌മാന്‍, ലണ്ടനിലെ ടെക്നീഷ്യന്‍സ് എല്ലാം റെഡിയായി. ഷൂട്ടിംഗിനായി യാത്രയാകാമെന്ന് നിശ്ചയിച്ചുറപ്പിച്ച ഘട്ടത്തില്‍ ‘എനിക്ക് കഥ ഇഷ്ടമായില്ല’ എന്ന് വിജയ് അറിയിച്ചു. ഒരു വിജയ് സിനിമയ്ക്ക് വേണ്ടി രണ്ടുതവണ ശ്രമിച്ച് ഞാന്‍ പരാജയപ്പെട്ടതാണ്. ഇപ്പോള്‍ വളരെ കഷ്ടപ്പെട്ടാണ് ഒരു കഥ റെഡിയാക്കിയത്. അതുകൊണ്ടുതന്നെ ‘എന്താണ് കാരണം സാര്‍?” എന്ന് ചോദിച്ചു ഞാന്‍” - ആ സമയത്തെ മാനസികാവസ്ഥയില്‍ തന്നെ ഗൌതം മേനോന്‍ കാര്യങ്ങള്‍ വിശദമാക്കുന്നു.

“ഇല്ല. വേണ്ട. എന്താണെന്നു പറയാന്‍ കഴിയുന്നില്ല. എനിക്ക് സെറ്റ് ആകുന്നില്ല” എന്ന് വിജയ് പറഞ്ഞു. എന്നാല്‍ കാരണം എന്താണെന്ന് അപ്പോഴും പറഞ്ഞില്ല. ഹീറോ തന്നെ പടം ചെയ്യേണ്ട എന്നുപറഞ്ഞാല്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും? - ഗൌതം മേനോന്‍ ചോദിക്കുന്നു.

“വേറൊരു കഥ റെഡിയാക്കാമെന്നുവരെ പറഞ്ഞുനോക്കി ഞാന്‍. ‘ഇല്ല. ഞാന്‍ എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന പടത്തിനായി പോകുന്നു’ എന്ന് പറഞ്ഞു അദ്ദേഹം. ഇതില്‍ക്കൂടുതല്‍ ഞാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ. അതിനുശേഷം ഞാനാണ് സംവിധായകന്‍ വിജയ്ക്ക് ഫോണ്‍ ചെയ്ത് ‘റെഡിയായി ഇരിക്കുക. വിജയ് നിങ്ങള്‍ക്ക് ഫോണ്‍ ചെയ്യും’ എന്ന് പറഞ്ഞത്. ഇതാണ് സംഭവിച്ചത്” - ഗൌതം മേനോന്‍ വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - അടുത്തത് സൂര്യ, പിന്നീട് അജിത്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :