നരേന്ദ്രമോഡി ഒരു രാവണന്‍!

ഭോപ്പാല്‍: | WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഒരു രാവണനാണ്, ഇത് പ്രശംസയാണെന്നു കരുതിയെങ്കില്‍ തെറ്റി! കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്സിംഗിന്റെ പരിഹാസ ശരമാണിത്. മോഡിയുടെ 3 ഡി പ്രചാരണത്തെ പരാമര്‍ശിക്കുകയായിരുന്നു ദിഗ്‌വിജയ് സിംഗ്.

‘3ഡി പ്രചാരണത്തില്‍ ഒരാള്‍ക്ക് ഒരിടത്തു നിന്നുകൊണ്ട് പത്ത് സ്ഥലങ്ങളില്‍ തന്റെ സം‌സാരം കേള്‍പ്പിക്കാനാവും. ഇങ്ങനെയൊരാള്‍ രാമായണത്തിലുണ്ട്, പക്ഷേ അദ്ദേഹത്തിന് പത്ത് തലയുണ്ടായിരുന്നുവെന്നു മാത്രം‘ ഇതായിരുന്നു മോഡിയെ പരിഹസിച്ചുകൊണ്ടുള്ള ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം.

കഴിഞ്ഞ ഞായറാഴ്ച 3ഡി ഹോളോഗ്രാഫിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അഹമ്മദാബാദ്, വഡോദര, രാ‍ജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളില്‍ ഒരേസമയം പ്രസംഗിച്ചിരുന്നു. ഇതിനൊപ്പം പ്രചരണത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്‍പിലാണ് ബി ജെ പിയെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്നും കൂട്ടക്കൊലയും അഴിമതിയുമൊക്കയായി വിവാദത്തില്‍ ആണ്ടിരിക്കുന്ന മോഡിയെ ജനം ബഹിഷ്കരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :