11 ദിവസം, തുപ്പാക്കി വെടിവച്ചിട്ടത് 100 കോടി!

WEBDUNIA|
PRO
ഹിന്ദിച്ചിത്രങ്ങളുടെ ബോക്സോഫീസ് കളക്ഷന്‍ 100 കോടി കടക്കുന്നത് ഇന്നൊരു പുതിയ കാര്യമല്ല. എന്നാല്‍ അതൊരു പ്രാദേശിക ഭാഷാചിത്രമാകുമ്പോള്‍ കൌതുകമുണ്ട്. തമിഴ് ചിത്രം ‘തുപ്പാക്കി’ ആണ് കളക്ഷനില്‍ 100 കോടി എന്ന മാജിക് സംഖ്യ പിന്നിട്ടിരിക്കുന്നത്.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ ബ്ലോക്ബസ്റ്റര്‍ ചിത്രം 11 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി രൂപ വാരിക്കൂട്ടിയത്. “തുപ്പാക്കി നൂറുകോടി പിന്നിട്ടിരിക്കുന്നു. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാം ചിത്രമാണ് തുപ്പാക്കി” - മുരുഗദോസ് ട്വിറ്ററില്‍ കുറിച്ചു.

2012ലെ ഏറ്റവും വലിയ തമിഴ് ഹിറ്റായ തുപ്പാക്കി ആദ്യ വാരം 65.32 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. 11 ദിവസങ്ങള്‍ കൊണ്ട് കളക്ഷന്‍ നൂറുകോടി കടന്നു. ഷങ്കര്‍ സംവിധാനം ചെയ്ത ‘യന്തിരന്‍’ ആണ് 100 കോടി ക്ലബില്‍ കടന്ന ആദ്യ തമിഴ് ചിത്രം.

ഇളയദളപതി വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് തുപ്പാക്കി.

ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും തുപ്പാക്കി ചരിത്രം കുറിക്കുകയാണ്. യു കെ ബോക്സോഫീസില്‍ ചിത്രം ഇതുവരെ നേടിയത് 1.18 കോടി രൂപയാണ്. അമേരിക്കന്‍ ബോക്സോഫീസില്‍ 2.51 കോടി രൂപയാണ് ഇതുവരെ നേട്ടം. ഓസ്ട്രേലിയയില്‍ 37.99 ലക്ഷം രൂപ നേടിക്കഴിഞ്ഞു.

മുരുഗദോസ് ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. അക്ഷയ് കുമാറും പരിനീതി ചോപ്രയുമാണ് താരങ്ങള്‍. ജയറാമും ഹിന്ദി റീമേക്കില്‍ അഭിനയിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :