jibin|
Last Updated:
വ്യാഴം, 15 മാര്‍ച്ച് 2018 (15:30 IST)
വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും തുടര്‍ന്നു പോരുന്നതില്‍ ആരും പിന്നോട്ടല്ല. ജ്യോതിഷം, വാസ്‌തു,
ഗ്രഹനില എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ ഇപ്പോഴും തുടരുന്നു.
പലരും തിരിച്ചറിയാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് എന്താണ് കാളസര്‍പ്പയോഗം എന്നാല്‍ എന്തെന്ന്. രാഹുവിനും കേതുവിനും ഇടയ്ക്ക് ഏഴ് ഗ്രഹങ്ങളും നിലകൊള്ളുന്നുവെങ്കില്‍ അതിനെ കാളസര്‍പ്പയോഗമെന്ന് വിലയിരുത്താമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
കാളസര്‍പ്പയോഗമുള്ളവരെ തേടി പലതരത്തിലുള്ള പ്രതിസന്ധികള്‍ എത്താറുണ്ടെന്നാണ് വിശ്വാസം. ശക്തമായ പരിഹാരം
ചെയ്‌തെങ്കില്‍ മാത്രമെ ഈ അവസ്ഥയില്‍ നിന്നും മുക്തി തേടാന്‍ കഴിയൂ. ജാതകത്തില്‍ രാജയോഗമുണ്ടെങ്കില്‍ പോലും കാളസര്‍പ്പയോഗം തിരിച്ചടിയാകുമെന്നാണ് പ്രമാണം.