ചൊവ്വാഴ്ച ജനിച്ചവരെ സൂക്ഷിക്കുക, പ്രശ്നക്കാരാണ്!

തിങ്കള്‍, 12 മാര്‍ച്ച് 2018 (10:36 IST)

ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും അതീവ പ്രാധാന്യമാണുള്ളത്. ഓരോ ദിവസവും ചിലരുടെ സ്വഭാവത്തിനും ഭാവിയുടെയും സൂചകങ്ങളായി വര്‍ത്തിക്കാനും സാധിക്കും. 
 
ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നത് എന്നാണ് ജ്യോതിഷ മതം. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കും.
 
ഞായറാഴ്ച ദിവസം ജനിക്കുന്നവര്‍ ധനവാനും ഇഷ്ടമുള്ള ഭാര്യയോടു കൂടിയവനും ശൂരനായും ആത്മജ്ഞാനിയായും ചതുരശ്രരൂപമായ ശരീരമുള്ളവനായും ബുദ്ധിയുള്ളവനായുമായിരിക്കും. തിങ്കളാഴ്ച ജനിച്ചിട്ടുള്ളവര്‍ മിതമായി സംസാരിക്കുന്നവരായിരിക്കും. പ്രസാദവും കോമളവുമായ ശരീരവും ഈ ദിനത്തില്‍ ജനിച്ചവര്‍ക്കുണ്ടെങ്കിലും കാമാധിക്യത്തോടു കൂടിയവനായിരിക്കും.  
 
ചൊവ്വ എന്നത് അല്‍പ്പം കടുപ്പം കൂടിയ ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമാണ്. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച ഈ ഗ്രഹത്തിന്റെ ബലം ഏറിയിരിക്കും. അതിനാല്‍ തന്നെ ഈ ദിവസം ജനിച്ചിട്ടുള്ളവര്‍ ക്രൂരന്മാരായി തീര്‍ന്നേക്കാം. ഇത്തരക്കാര്‍ക്ക് കോപം കൂടുതലായിരിക്കും. ബന്ധു ജനങ്ങളുമായി ശത്രുതയുണ്ടാക്കുന്നവരാണെങ്കിലും ഇവര്‍ വളരെ സാഹസികരായിരിക്കുമെന്നാണ് ഫലം.    
 
ബുധന്‍ അറിവിന്റെ ഗ്രഹമാണ്. അതുകൊണ്ടുതന്നെ ബുധനാഴ്ച ബുധന്റെ ബലമാണ് അധികം. ഈ ദിനം ജനിക്കുന്നവര്‍ ബുദ്ധിമാനായും പല അര്‍ഥങ്ങളുള്ള വാക്കുകള്‍ സംസാരിക്കുന്നവരായും സുന്ദരനും സ്വാതന്ത്ര്യവും ശാസ്ത്രാര്‍ഥജ്ഞാനവും ദേവബ്രാഹ്മണഭക്തിയും അന്യകാര്യങ്ങളില്‍ തല്‍പരനായും ഭവിക്കും.
 
വ്യാഴാഴ്ച ജനിക്കുന്നവരാകട്ടെ കുലശ്രേഷ്ഠനായും കുടുംബിയായും യശസ്സും പുണ്യവും പ്രഭുത്വവും ദേവബ്രാഹ്മണഭക്തനായും സ്വഭാവഗുണമുള്ളവനായും ഭവിക്കും.
 
വെള്ളിയാഴ്ച ശുക്രന്റെ ദിനമാണ്. അതുകൊണ്ട് തന്നെ ഈ ദിനം ജനിച്ചവര്‍ സര്‍വ്വവിധ സുഖങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരാണ്. ഭൌതിക ഭോഗലസന്‍മാരായിരിക്കും ഈ ദിനത്തില്‍ ജനിച്ചവര്‍. കൃഷിസ്ഥലങ്ങളും സമ്പത്തും സ്ത്രീകള്‍ക്ക് ഇഷ്ടനായും ശ്രീമാനായും കാമിയായും പ്രസന്നതയുള്ള മുഖത്തോടും കണ്ണുകളോടും കൂടിയവനായും ജനങ്ങള്‍ക്ക് ഇഷ്ടനായും സുന്ദരനായും ഭവിക്കും.
 
ശനി ഗ്രഹം അത്ര നല്ല ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമല്ല. അതുകൊണ്ട് തന്നെ ഈ ശനിയാഴ്ച ശനിയുടെ പ്രഭാവമാണ് അധികമുള്‍ലത്. ഈ ദിനത്തില്‍ ജനിക്കുന്നവര്‍ ക്ഷുദ്രകര്‍മങ്ങള്‍ ചെയ്യുക മടിയനായും ദരിദ്രനായും ഭ്രാന്തചിത്തനായും വര്‍ണസങ്കുരം, പരാന്നഭോജി, ചടച്ച ശരീര, വാതരോഗം ഉള്ളവനായും കാണപ്പെടുന്നു. എന്നാല്‍ രാത്രി ജനിച്ചവര്‍ക്ക് ഈ ഫലങ്ങള്‍ മുഴുവനും ഉണ്ടാവുകയില്ല എന്നൊരു പ്രത്യേകതയുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ജ്യോതിഷത്തിലുമുണ്ട് സൗന്ദര്യം വർധിപ്പിക്കാൻ ചില വഴികൾ

സൗന്ദര്യവും ജ്യോതിഷവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?. മുഖത്തെ കറുത്ത പാടുകൾ മാറ്റാനും ...

news

പിണറായി വിജയന് നല്ല സമയമല്ല

മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ പ്രതിസന്ധികളുടെ കാലമാണ് വരാന്‍ പോകുന്നത്. സ്വന്തം ...

news

ദക്ഷിണ എണ്ണി നോക്കാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?

പൗരാണിക സങ്കല്പമനുസരിച്ച് ഏതൊരു കര്‍മ്മത്തിന്റെ അവസാനത്തിലും ദാനവും ദക്ഷിണയും ...

news

അവരില്‍ നിന്നും രക്ഷനേടാനാണോ ആ പൂജ ചെയ്തത്? എങ്കില്‍ എല്ലാം വെറുതേ ആയി

ശത്രുസംഹാര ഹോമവും അർച്ചനയുമെല്ലാം നടത്താത്ത ഹിന്ദുക്കള്‍ കുറവായിരിക്കും. തങ്ങളുടെ ...

Widgets Magazine