ഡ്രൈവിംഗിനിടെ മേക്കപ്പിട്ടാല്‍ പിഴ ചുമത്തും!

ദുബായ്‌| WEBDUNIA|
രാവിലെ വീട്ടില്‍ തിരക്കോട് തിരക്കാണ്. മേക്കപ്പ് ഡ്രൈവിംഗിനിടയില്‍ ആയാല്‍ അത്രയും സമയം നഷ്ടപ്പെടുത്തേണ്ടല്ലോ. വിദേശരാജ്യങ്ങളില്‍ ഇങ്ങനെ ചിന്തിക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ട്. എന്നാല്‍ വാഹനമോടിച്ചുകൊണ്ടുള്ള ഈ മേക്കപ്പ് കലാപരിപാടി ദുബായില്‍ ഇനി നടത്തിയാല്‍ പണികിട്ടും, ഉറപ്പ്.

ഡ്രൈവിംഗിനിടെ മേക്കപ്പിടാന്‍ ശ്രമിച്ചാല്‍ ചുമത്തുക മാത്രമല്ല വാഹനം തന്നെ പൊക്കിക്കൊണ്ടുപോകും. ആയിരം ദിര്‍ഹം പിഴ, 12 ബ്ലാക്ക്‌ മാര്‍ക്കുകള്‍, കൂടാതെ ഒരു മാസം വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും. ഇതിനായി പ്രത്യേക പൊലീസ് സംഘം തന്നെയുണ്ട്.

വനിതകള്‍ വാഹനമോടിച്ചു കൊണ്ട്‌ മേക്കപ്പിടുന്നത്‌ മൂലം ദുബായില്‍ അപകടങ്ങള്‍ പതിവാണ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനേക്കാള്‍ അപകടകരമാണ് മേക്കപ്പ് ഇടുന്നത് എന്നാണ് അപകടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :