50 രൂപയ്ക്കായി മര്‍ദ്ദിച്ച യുവാവിന് പിഴ 15,000

ന്യൂഡല്‍ഹി| WEBDUNIA|
അമ്പത് മടക്കിനല്‍കാത്തതിന്റെ പേരില്‍ അയാല്‍‌വാസിയെ മര്‍ദ്ദിച്ച യുവാവിന് നഷ്ടം 15,000 രൂപ. ഇത്രയും പണം പിഴയടക്കാന്‍ യുവാവിനോട് ഡല്‍ഹി കോടതി ഉത്തരവിട്ടു.

അമ്പത് രൂപയ്ക്കു വേണ്ടി സഞ്ജീവെന്ന യുവാവാണ് അയല്‍വാസി ഭഗവാനെ മര്‍ദിച്ചത്. 2006 ഓഗസ്റ്റിലാണു സംഭവം. പണം നല്‍കാന്‍ വിസമ്മതിച്ച ഭഗവാനെ സഞ്ജീവ് ഇഷ്ടിക ഉപയോഗിച്ചു തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഭഗവാന്‍ സജ്ജീവനെതിരെ നല്‍കിയ പരാതിയിലാണ് കോടതി സഞ്ജീവിന് പിഴയിട്ടത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി പവന്‍ കുമാറിന്‍റെയാണു വിധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :