അമ്പയറെ ചോദ്യം ചെയ്തു; സുരേഷ്‌ റെയ്‌നക്കു പിഴ

ബാര്‍ബഡോസ്‌| WEBDUNIA|
PRO
PRO
വെസ്റ്റിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തതിന് ഇന്ത്യന്‍ താരം സുരേഷ്‌ റെയ്‌നക്കു പിഴ. മാച്ച്‌ ഫീയുടെ 25 ശതമാനമാണ് റെയ്‌ന പിഴ ഒടുക്കേണ്ടത്.

പുറത്തായതിലുള്ള അതൃപ്തി പ്രകടിപ്പിച്ചതാണ് റെയ്നയ്ക്ക് വിനയായത്. പുറത്തായതായി അമ്പയര്‍ പ്രഖ്യാപിച്ചെങ്കിലും എതിര്‍പ്പ്‌ രേഖപ്പെടുത്താന്‍ ഏതാനും നിമിഷം കളത്തില്‍ തുടരുകയായിരുന്നു. ബിഷോയുടെ പന്തില്‍ ബരത്ത്‌ ക്യാച്ച്‌ എടുത്താണ്‌ റെയ്‌ന പുറത്തായത്‌. എന്നാല്‍ റീപ്ലേകളില്‍ പന്തില്‍ ബാറ്റ് കൊണ്ടിട്ടില്ലെന്നാണ് വ്യക്തമായത്.

പുറത്താകുമ്പോള്‍ റെയ്ന 53 റണ്‍സെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :