മുംബൈ എയര്‍പോര്‍ട്ടില്‍ ഷാരുഖിന് ഒന്നരലക്ഷം പിഴ!

മുംബൈ| WEBDUNIA|
IFM
വരുന്നത് ആരായാലെന്താ? നിയമം തെറ്റിച്ചാല്‍ പിഴയടയ്ക്കണം. അത് ബോളിവുഡിലെ കിംഗ് ഖാന്‍ ആണെങ്കില്‍ പോലും. സാക്ഷാല്‍ ഷാരുഖ് ഖാന് ഒന്നര ലക്ഷം രൂപ പിഴയിട്ടാണ് മുംബൈ എയര്‍പോര്‍ട്ട് മാതൃക കാണിച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്നുള്ള മടങ്ങിവരവില്‍ ബാഗുകളുടെ എണ്ണം കൂടിയതാണ് ഷാരുഖിന് വിനയായത്.

കുടുംബത്തോടൊപ്പം യൂറോപ്യന്‍ ട്രിപ്പ് കഴിഞ്ഞ് സന്തോഷവാനായാണ് ഷാരുഖ് ഖാന്‍ ഛത്രപതി ശിവാജി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. എന്നാല്‍ കസ്റ്റംസ് പരിശോധന വന്നതോടെ താരത്തിന്‍റെ സന്തോഷമെല്ലാം പോയി. 20 ബാഗുകളില്‍ കൂടുതലാണ് ഷാരുഖ് ഖാനും കുടുംബവും കൊണ്ടുവന്നത്.

പരിശോധനയ്ക്ക് കൂടുതല്‍ സമയം എടുക്കുമെന്ന് അറിയിച്ച അധികൃതര്‍ ഷാരുഖിന്‍റെ കുടുംബത്തെ പോകാന്‍ അനുവദിച്ചു. പരിശോധന കഴിയുന്നതുവരെ ഷാരുഖിന് കാത്തിരിക്കേണ്ടിവന്നു. കിംഗ് ഖാന്‍ ആയതുകൊണ്ട് പ്രത്യേക പരിഗണനയൊന്നും എയര്‍പോര്‍ട്ടില്‍ ലഭിച്ചില്ല. ഒരു ഫോണ്‍ കോള്‍ പോലും ചെയ്യാന്‍ അനുവദിച്ചില്ല.

ബാഗുകളുടെ എണ്ണം കൂടുതലായതിനാല്‍ ഒന്നരലക്ഷം രൂപ പിഴയൊടുക്കാമെന്ന് സമ്മതിച്ചതിന് ശേഷം മാത്രമേ ഷാരുഖിനെ കസ്റ്റംസ് അധികൃതര്‍ പോകാന്‍ അനുവദിച്ചുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :