വീട്ടിൽ ഓടക്കുഴൽ സൂക്ഷിച്ചാൽ ഫലമെന്ത് ?

Sumeesh| Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (14:55 IST)
വീടുകളിൽ ഓടക്കുഴൽ സൂക്ഷിക്കുന്നത് കുടുംബത്തിന് ദോഷകരമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ
ഓടക്കുഴലിന്റെ ഗുണങ്ങളെ കുറിച്ചൊ ജ്യോതിശാസ്ത്രത്തെക്കുറിച്ചൊ ഒന്നും അറിയാത്തവരാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൽക്ക് പിന്നിൽ. ഓടക്കുഴൽ വീട്ടിൽ സൂക്ഷിക്കുന്നത് കുടുംബത്തിന്റെ സന്തോഷവും സാമ്പത്തിക സ്ഥിതിയും ഉന്നതിയിലെത്താൻ സഹായിക്കും എന്നതാണ് വാസ്തവം.

സമ്പാദിക്കുന്ന പണം കയ്യിൽ നിൽക്കാതെ നഷ്ടപ്പെട്ട് പോകുന്നു എന്ന് പലരും പരാതി പറയാറുണ്ട്. വീട്ടിൽ നിറഞ്ഞുനിൽകുന്ന നെഗറ്റീവ് എനർജ്ജിയാണ് ഇതിന് പ്രധാന കാരണം എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ഇത്തരത്തിലുള്ള നെഗറ്റീവ് എനർജ്ജികളിൽനിന്നും സംരക്ഷണം നൽകി സമ്പത്തിന്റെ ചോർച്ച തടയാൻ ഉത്തമമായ ഒരു മാർഗ്ഗമായാണ് ഓടക്കുഴൽ ജ്യോതിഷികൾ നിർദേശിക്കാറുള്ളത്. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.

ഓടക്കുഴൽ സൂക്ഷിക്കുന്ന വീടുകളിൽ ഭഗവാൻ കൃഷ്ണന്റെ സനിദ്യം ഉണ്ടാകും. സമ്പത്തിനൊ സൗഹൃദത്തിനൊ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇത്തരം വീടുകളിൽ ഉണ്ടാകില്ല. മാത്രമല്ല കുടുംബാംഗങ്ങൾ തമ്മിൽ ഐക്യവും സ്നേഹവും നിലനിർത്താനും ഓടക്കുഴൽ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :