നാരകം വീട്ടിൽ നട്ടുവളർത്തിയാൽ എന്ത് സംഭവിക്കും?

ശനി, 7 ഏപ്രില്‍ 2018 (15:56 IST)

നാരകം വീട്ടിൽ നട്ടു വളർത്തുന്നതിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. നാരകം നട്ടിടം എന്നും നാരകം നട്ടാൽ നാരിക്ക് കേട് എന്നും മലയാളത്തിൽ വാമൊഴി ചൊല്ല് കൂടിയുണ്ട്. നാരകം നട്ടിടം നശിക്കും എന്നാണ് പലരുടെയും വിശ്വാസം. 
 
വാസ്തു കാര്യങ്ങൾ നോക്കുമ്പോൾ സ്ത്രീകളുടെ ഏറ്റവും വലിയ സംശയമാണ് നരാകം നട്ടാൽ നാരിക്കെന്ത് കേട് എന്നത്. കാലങ്ങളായി കേട്ടുപോന്ന ഈ ചൊല്ലിന്റെ കാമ്പാണ് എല്ലാവർക്കും അറിയേണ്ടത്. നാരകം നട്ടാൽ നാരിക്ക് കേട് എന്നായിരുന്നില്ല ആദ്യം ഈ വാമൊഴി കേട്ടിരുന്നത്. നാരകം നട്ടയാൾ നാടുവിടും എന്നായിരുന്നു കാലങ്ങളായുള്ള വാമോഴി വഴക്കത്തിൽ ചൊല്ലിന് മാറ്റം സംഭവിച്ചതാണ്.  
 
നാരകം നട്ടയാൾ നാടുവിടും എന്നതിനെയും പേടിക്കേണ്ടതില്ല. ഇത് ദോഷത്തെ സൂചിപ്പിക്കുന്നതല്ല. മറിച്ച് നാരകം എന്ന ചെടിയുടെ സ്വഭാവമാണ് ഇതിലൂടെ പറയുന്നത്. സാധാരണ ഗതിയിൽ വളരെ സാവധാനം കയ്ഫലമുണ്ടാകുന്ന ചെടിയണ് നാരകം. അതിനാൽ നട്ടയാൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കില്ല എന്ന് മാത്രമേ ഈ ചൊല്ലുകൊണ്ട് അർത്ഥമാക്കുന്നൊള്ളു. എന്നാൽ വളരെ വേഗത്തിൽ കായ്ഫലം തരുന്ന പുത്തൻ തലമുറ നാരക തൈകൾ ലഭ്യമാകുന്ന ഇക്കാലത്ത് ഈ വാമൊഴി തന്നെ പ്രസക്തമല്ല എന്നുള്ളതാണ് വാസ്തവം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

കണ്‍‌മണി പോലെയുള്ള വീടിനെ കണ്ണുതട്ടാതെ നോക്കാം!

ഒരു വ്യക്തിയുടെ നോട്ടത്തിലൂടെയുള്ള ദോഷം മറ്റൊരു വ്യക്തിക്കോ അയാളുടെ വീടിനോ അല്ലെങ്കില്‍ ...

news

നിങ്ങളുടെ ശരീരത്തിലെ ഈ സ്ഥലത്താണോ പല്ലി വീണത്? എങ്കില്‍ മരണം ഉറപ്പ്

സംസാരിക്കുന്നതിനിടയില്‍ പല്ലി ചിലച്ചാല്‍ പണ്ടുള്ളവര്‍ പറയാറുണ്ട് ‘ അത് സത്യമാണ്’ എന്ന്. ...

news

എങ്ങോട്ട് തലവച്ചുറങ്ങണം? വാസ്തു പറയുന്നത് കേൾക്കൂ

വാസ്തു പ്രകാരം വീടുവച്ചു. വീട്ടുപകരണങ്ങളും സജ്ജീകരിച്ചു. ഇതുകൊണ്ട് മാത്രം തീർന്നു എന്ന് ...

news

നിങ്ങളുടെ വീടിരിക്കുന്ന ഭൂമിയുടെ ആകൃതിയെന്ത്? അതില്‍ കാര്യമുണ്ട്!

ഏതൊരാളുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. അതുകൊണ്ടു തന്നെ വീട് വയ്ക്കാനുള്ള ഭൂമിയുടെ ...

Widgets Magazine