ഇരുനില വീടാണോ പണിയുന്നത് ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ശനി, 26 മെയ് 2018 (12:48 IST)

Widgets Magazine

ഇന്നത്തെ കാലത്ത് എല്ലാവരും ഇരുനില വീട് പണിയാനാണ് കൂടുതൽ താൽപര്യപ്പെടുന്നത്. ഉയർന്നു വരുന്ന ഭൂമിയുടെ വിലയും സ്ഥലപരിമിതിയും, പുതിയ ട്രെന്റുമെല്ലാം ഇതിന് കാരണങ്ങളായി പറയാം. ഇത്തരത്തിൽ ഇരുനിലവീടുകൾ പണിയുമ്പോൾ വാസ്തു പരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
 
ഇരുനിഒല വീടുകൾ പണിയുമ്പോഴും ആദ്യം ശ്രദ്ധിക്കേണ്ടത് കന്നിമൂല തന്നെ. മുകൾ നിലയിൽ നിർമ്മാണം ആരംഭിക്കേണ്ടത് കന്നിമൂലയായ തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്നായിരിക്കണം. മാത്രമല്ല ഈ ഭാഗം ഒഴിച്ചിടാനോ ഗോവണികൾ പണിയാനോ പാടില്ല. 
 
മുകളിലത്തെ നിലയിൽ താഴത്തെ നിലയെ അപേക്ഷിച്ച് കുറച്ച് ജനാലകളും വാതിലുകളും മാത്രമേ പാടുള്ളു. താഴത്തെ നിലയുടെ തുല്യ എണ്ണം ജനാലകളും വാതിൽകളും മുകൾ നിലയിൽ പാടില്ലാ. താഴത്തെ  നിലയെ അപേക്ഷിച്ച് മുകൾ നിലയിൽ വായു സഞ്ചാരം കൂടുതലായിരിക്കും എന്നതിനാലാണ് ഈ നിർദേശം.
 
അതുപോലെ തന്നെ താഴത്തെ നിലയേക്കാൾ വിസ്തീർണം കുറച്ച് വേണം മുകൾ നില പണിയാൻ. വടക്കുകിഴക്കേ മൂലയാണ് ഗോവണികൾ പണിയാൻ ഉത്തമം. ഘടികാര ക്രമത്തിലായിരിക്കണം ഗോവണിയുടെ നിർമ്മാണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കോണിപ്പടികളുടെ എണ്ണം ഒറ്റസംഖ്യയാവാൻ പാടില്ലാ എന്നും വാസ്തു ശാസ്ത്രം പറയുന്നു.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത ആത്മീയം ജ്യോതിഷം വാസ്തു വീട് News Spiritual Astrology Vasthu Home

Widgets Magazine

ജ്യോതിഷം

news

ശ്രദ്ധിച്ചോ, കാക്കയും വില്ലനാകാം!

ശകുനത്തിൽ വിശ്വസിക്കാത്തവരായി വളരെ ചുരുക്കം‌പേർ മാത്രമേ കാണൂ. അന്ധവിശ്വാസങ്ങൾ എന്ന് ...

news

മരണാനന്തര കര്‍മ്മങ്ങള്‍ തെറ്റിച്ചാല്‍ കുടുംബത്തില്‍ വീണ്ടും മരണമോ ?

മരണാനന്തര കര്‍മ്മങ്ങള്‍ വളരെ ശ്രദ്ധയോടെയും ഭക്തിയോടെയും വേണം ചെയ്യാന്‍. മരണപ്പെട്ട ...

news

സർപ്പകോപം ശ്രദ്ധിക്കേണ്ട കാര്യം തന്നെ

സർപ്പകോപം ജീവിതത്തിൽ വലിയ ദോഷങ്ങൾക്ക് കാരണമാകും എന്നാണ് ജ്യോതിഷം പറായുന്നത്. നമ്മുടെ ...

news

നിങ്ങൾ സഞ്ചാരപ്രിയരാണോ? കാരണം 'ആ ദിവസം'!

ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിച്ച സാഹചര്യം മുതൽ ...

Widgets Magazine