വാസ്തുവും വീടുപണിയും പിന്നെ ആരോഗ്യവും; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

വ്യാഴം, 17 മെയ് 2018 (13:32 IST)

പുതിയ വീട് പണിയുമ്പോൾ ആദ്യം നോക്കുന്നത് വാസ്‌തുവാണ്. വീടിന്റെ സ്ഥാനം നിർണ്ണയിക്കാനും മറ്റും വാസ്‌തുവിദഗ്‌ദന്മാരെ കാണുന്നവരുണ്ട്. എന്നാൽ വാസ്‌തു ആരോഗ്യത്തെയും ബാധിക്കുമെന്നും നാം കേട്ടുകാണും. ഇതിൽ വാസ്‌തവം വല്ലതുമുണ്ടോ?
 
എന്നാൽ അറിഞ്ഞോളൂ ആരോഗ്യം നന്നാക്കാനും മോശമാക്കാനും വാസ്‌തുശാസ്‌ത്രത്തിന് കഴിയും. വാസ്‌തുശാസ്‌ത്രം നോക്കാതെ വീട് പണികഴിപ്പിക്കുന്നവരും നമുക്കിടയിലുണ്ടാകും. അങ്ങനെ പണി കഴിപ്പിച്ച വീട്ടിൽ താമസിക്കുന്നവർക്ക് മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാനിടയുണ്ട്.
 
വെള്ളം ധാരാളം കുടിക്കുന്നവർ കൂടുതൽ ആരോഗ്യവാന്മാരായിരിക്കുന്നത് കാണാറുണ്ട്. അതുപോലെയാണ് ഉറങ്ങുന്ന സ്ഥലത്തും ജോലി ചെയ്യുന്നിടത്തുമുള്ള സൂര്യപ്രകാശത്തിന്റേയും ശുദ്ധവായുവിന്റേയും സാന്നിധ്യവും. ജലത്തിന്റെ അളവ് ക്രമീകരിക്കുന്നതിനും ആവശ്യത്തിന് ശുദ്ധജലം ഉപയോഗിക്കുന്നതിന് പോലും വാസ്‌തുശാസ്‌ത്രം വളരെ വലിയ പങ്കുവഹിക്കുന്നു. വീട് വയ്‌ക്കുമ്പോൾ തെക്കുനിന്നും പടിഞ്ഞാറുനിന്നും അകത്തുകടക്കുന്ന കാറ്റ് വടക്ക്-കിഴക്ക് മൂലയിൽ കൂടെ പുറത്ത് പോകാനുള്ള സൗകര്യം വേണം. അതുപോലെ കിഴക്ക് നിന്നും വടക്ക് നിന്നും വരുന്ന സൂര്യകിരണങ്ങൾ എല്ലാ മുറിയിലേക്കും കടക്കുന്നതിന് പറ്റിയ തരത്തിലാകണം വാതിലുകളും ജനലുകളും സ്ഥാപിക്കുന്നത്. ഇപ്രകാരമായാൽ അത് ആരോഗ്യം വർദ്ധിക്കുന്നതിന് കാരണമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഭദ്രകാളി ഒരു കോപമൂര്‍ത്തിയോ ?; ആരാധന നടത്തേണ്ടത് എങ്ങനെ ?

പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ്‌ കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ...

news

ശിവക്ഷേത്രങ്ങളിൽ പൂർണ്ണപ്രദക്ഷിണം പാടില്ല, കാരണം ഇതാണ്

ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

news

ഗണപതി വിഗ്രഹം വീട്ടിൽ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൈന്ദവ ആചാരപ്രകാരം പൂജ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഏത് കാര്യം തുടങ്ങുമ്പോഴും പൂജ നടത്തുക ...

news

കണ്ടകശ്ശനി, അഷ്‌ടമശ്ശനി, ഏഴരശ്ശനി എന്നിവയാണോ പ്രശ്‌നം, എങ്കിൽ ഈ ദിനം നിങ്ങളിലേക്ക് ഐശ്വര്യം കൊണ്ടുവരും

ഇന്നാണ് ശനിദേവന്റെ ജന്മദിനം അഥവാ ശനിജയന്തി. വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ശനിദേവൻ ...

Widgets Magazine