പതിവായി വീട്ടില്‍ കള്ളന്‍ കയറുന്നുണ്ടോ ?; എങ്കില്‍ വാസ്‌തുവാണ് വില്ലന്‍

വെള്ളി, 18 മെയ് 2018 (10:50 IST)

Widgets Magazine
 vasthu , Astrology news , Astrology , Astro , വീട് , വാസ്‌തു , കള്ളന്‍ , ഗൃഹം , തിഥി

വീട് പണിയുമ്പോള്‍ വാസ്‌തു നോക്കേണ്ടത് അത്യാവശ്യമാണ്. ഗൃഹത്തിന്റെ ദോഷങ്ങള്‍ മാറാനും ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും വാസ്‌തുപരമായ കണക്കുകള്‍ നോക്കേണ്ടത് അത്യാവശ്യമാണ്.

വീട് നിര്‍മാണത്തില്‍ വാസ്‌തു നോക്കുമ്പോള്‍ പലരും അവഗണിക്കുകയോ അല്ലെങ്കില്‍ തള്ളിക്കളയുകയോ ചെയ്യുന്ന ഒന്നാണ് തിഥിദോഷം. വീടിന്റെ ചുറ്റളവിനെ എട്ടുകൊണ്ട് ഗുണിച്ച് മുപ്പതുകൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടസംഖ്യയാണ് വീടിന്റെ തിഥി എന്നു പറയുന്നത്.

ശിഷ്ടസംഖ്യ ഒന്നായാല്‍ വെളുത്തപക്ഷത്തിലെ പ്രഥമവും, ശിഷ്ടസംഖ്യ പതിനേഴായാല്‍ കറുത്തപക്ഷത്തിലെ ദ്വിതീയവും ആണ് ആ വീടിന്റെ തിഥി എന്നു ചുരുക്കം. തിഥി ദോഷം സംഭവിച്ചാല്‍ വീട്ടില്‍ പതിവായി കള്ളന്‍ കയറുമെന്നും ഗൃഹത്തിന് കേടുപാടുകള്‍ വരുത്തുമെന്നുമാണ് ശാസ്ത്രം പറയുന്നത്.

തിഥി നാലായി വരുന്ന വീടുകളിലാണ് കള്ളന്‍ കയറുക. വീട്ടില്‍ വിലപിടിപ്പുള്ള ഒന്നുമില്ലെങ്കില്‍ കൂടി തിഥി ദോഷമുള്ള വീടുകളിലേക്ക് കള്ളന്റെ ദൃഷ്‌ടി പതിയും. വിലപ്പെട്ട വസ്തുവകകള്‍ ലഭിക്കാതെ വരുമ്പോള്‍ വസ്‌തുവകകള്‍ നശിപ്പിക്കാനുള്ള പ്രേരണ കള്ളനില്‍ ഉണ്ടാകും.

തിഥി ദോഷം മാറാനുള്ള ഏകവഴി വീടിന്റെ കണക്കുകളില്‍ വ്യത്യാസം വരുത്തി അല്‍പ്പന്‍ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്‌താല്‍ മതി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വീട് വാസ്‌തു കള്ളന്‍ ഗൃഹം തിഥി Astro Vasthu Astrology Astrology News

Widgets Magazine

ജ്യോതിഷം

news

ഒറ്റക്കൊലുസിൽ ട്രെൻഡിയാകുന്നതിനു പിന്നിലെ രഹസ്യം ഇതാണ്.!

ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ...

news

കാലന്‍ കോഴി കൂകിയാല്‍ മരണം ഉറപ്പോ ?; ഈ വിശ്വാസത്തിന് പിന്നിലെ സത്യം ഇതോ ?

അന്ധവിശ്വാസങ്ങളുടെ നാടാണ് നമ്മുടേത്. പുരാതന കാലം മുതല്‍ തുടര്‍ന്നുവന്ന പല ആചാരങ്ങളും ...

news

രത്നങ്ങൾ ധരിച്ചോളൂ, വിജയം കൂടെയുണ്ടാകും

മാനസികമായ പ്രശ്നങ്ങൾ നമ്മെ പലപ്പോഴും വലിയ പരാജയങ്ങളിലേക്ക് നയിക്കാറുണ്ട്. സാമ്പത്തികമായോ ...

news

വാസ്തുവും വീടുപണിയും പിന്നെ ആരോഗ്യവും; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പുതിയ വീട് പണിയുമ്പോൾ ആദ്യം നോക്കുന്നത് വാസ്‌തുവാണ്. വീടിന്റെ സ്ഥാനം നിർണ്ണയിക്കാനും ...

Widgets Magazine