5 വര്‍ഷം കഴിയുമ്പോള്‍ രാജ്യം ക്ഷയരോഗവിമുക്തമാകുമെന്ന അന്നത്തെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ആരോഗ്യരംഗം

ബജറ്റ്, യൂണിയന്‍ ബജറ്റ് 2018, അരുണ്‍ ജെയ്റ്റ്‌ലി, നരേന്ദ്രമോദി, Live Budget Malayalam, Budget News Malayalam, Live Budget 2018 In Malayalam, Budget News In Malayalam, Live Budget 2018, Budget News 2018, Budget Expectations, Budget News & highlights, Budget Highlights 2018
ന്യൂഡല്‍ഹി| BIJU| Last Modified ചൊവ്വ, 14 നവം‌ബര്‍ 2017 (18:22 IST)
അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഇന്ത്യ ക്ഷയരോഗമുക്തമാകുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തില്‍ ഇപ്പോഴും പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഇതിനാവശ്യമായ നടപടികള്‍ രാജ്യത്തെ ആരോഗ്യമേഖല കൈക്കൊള്ളുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്.

മുതിര്‍ന്നവര്‍ക്ക് ആധാര്‍ അടിസ്ഥാനമായ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുമെന്നും ധനമന്ത്രി കഴിഞ്ഞ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ദളിത് വിഭാഗങ്ങളുടെ വികസനത്തിനുള്ള ഫണ്ടില്‍ 35 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു. പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സര്‍ക്കാരിനായെന്നും 2017 വളര്‍ച്ചയുടെ വര്‍ഷമായിരിക്കുമെന്നും അന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കൊണ്ടുവരുമെന്നും കഴിഞ്ഞ ബജറ്റില്‍ വാഗ്ദാനം ചെയ്തിരുന്നു. ഒന്നര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന് ഭാരത് നെറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ 10000 കോടി വകയിരുത്തി. ഗ്രാമങ്ങളില്‍ മഹാശക്തി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വനിത - ശിശു ക്ഷേമത്തിനായി 1,84,632 കോടി വകയിരുത്തി.

ജീവന്‍ രക്ഷാമരുന്നുകളുടെ വില കുറയുമെന്ന് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. വയോജനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആരോഗ്യ വിവരങ്ങളടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കും.

കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടാകും. ഡ‍യറി വികസനത്തിന് 8000 കോടി വകയിരുത്തി. ജലസേചനത്തിന് 5000 കോടിയും കാര്ഷി‍ക മേഖലക്ക് 10 ലക്ഷം കോടിയും വകയിരുത്തി.

ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട് ബജറ്റില്‍ വകയിരുത്തി. 500 കോടി രൂപയുടെ ഫണ്ട് ആണ് വകയിരുത്തിയത്. വിള ഇന്‍ഷുറന്‍സിന് 9, 000 കോടി രൂപ.

10 ലക്ഷം രൂപയുടെ കാര്‍ഷികവായ്‌പ നല്കും. കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കും. ക്ഷീരമേഖലയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പു വരുത്തും. 15, 000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കുമെന്നും കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :