പൊതു ബജറ്റ് 2018: ജിഎസ്ടിയും, ജനരോഷവും - ജയ്‌റ്റ്‌ലിയുടെ ബജറ്റ് ജനരോഷം തണുപ്പിക്കുമോ ?

പൊതു ബജറ്റ് 2018: ജിഎസ്ടിയും, ജനരോഷവും - ജയ്‌റ്റ്‌ലിയുടെ ബജറ്റ് ജനരോഷം തണുപ്പിക്കുമോ ?

ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 14 നവം‌ബര്‍ 2017 (16:34 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമായിരിക്കെ സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. കഴിഞ്ഞ ബജറ്റും ഇതേ ദിവസം തന്നെയായിരുന്നു നടന്നത്.

കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷയോടെ നടപ്പാക്കിയ ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പ്രതിഫലനം പൊതു ബജറ്റിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജിഎസ്ടി നിലവില്‍ വന്നതോടെ ആവശ്യ സാധനങ്ങളില്‍ ഉണ്ടായ വില വര്‍ദ്ധനവ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനാന്‍, വിപണിയില്‍ ഇടപെടലുകള്‍ ശക്തമാക്കുന്ന ബജറ്റാകും വരാന്‍ പോകുന്നത്.

ജിഎസ്ടിക്കെതിരെ ജനരോഷം ശക്തമായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കുന്ന ബജറ്റാകും ജയ്‌റ്റ്‌ലിയുടേത്. കൂടാതെ 2019ലെ ലോക്‍സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ബജറ്റ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :