യൂണിയന്‍ ബജറ്റ്: ഇത്തവണയും ആദായനികുതി സ്ലാബുകളില്‍ ഇളവുണ്ടാകുമോ?

ന്യൂഡല്‍ഹി, ചൊവ്വ, 14 നവം‌ബര്‍ 2017 (17:51 IST)

ബജറ്റ്, യൂണിയന്‍ ബജറ്റ് 2018, അരുണ്‍ ജെയ്റ്റ്‌ലി, നരേന്ദ്രമോദി, Live Budget Malayalam, Budget News Malayalam, Live Budget 2018 In Malayalam, Budget News In Malayalam, Live Budget 2018, Budget News 2018, Budget Expectations, Budget News & highlights, Budget Highlights 2018

കഴിഞ്ഞ തവണത്തെ ബജറ്റില്‍ ആദായനികുതി സ്ലാബുകളില്‍ മികച്ച മാറ്റമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ 5% മാത്രം നികുതി ഏര്‍പ്പെടുത്തി. 50 കോടിക്കു താഴെ വരുമാനമുള്ള കമ്പനികള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.
 
ചെറുകിട കമ്പനികളുടെ നികുതിഭാരം കുറച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചു. 
നോട്ട് പരിഷ്‌കരണം മൂലം മുന്‍കൂര്‍ ആദായ നികുതിയില്‍ 34.8% വര്‍ധന ഉണ്ടായതായും നികുതി വരുമാനത്തില്‍ 17 ശതമാനം വര്‍ധനവുണ്ടായിയെന്നും അന്നത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
 
കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആധാര്‍ പേ സൗകര്യമൊരുക്കും. ആധാര്‍ പേ സമ്പ്രദായം ഉടന്‍ തന്നെ നടപ്പാക്കുമെന്നും അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു. വിദേശനിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് ഇല്ലാതാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിദേശനിക്ഷേപം സുഗമമാക്കാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരും.
 
ബാങ്കുകള്‍ക്ക് അധിക മൂലധനമായി പതിനായിരം കോടി. ബാങ്കുകള്‍ക്ക് അധിക മൂലധനമായി പതിനായിരം കോടി അനുവദിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി അന്ന് പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പുതിയ നയം പരിഗണനയിലാണെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
 
രാജ്യത്തെ ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ്‌. ഒന്നര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന് ഭാരത് നെറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ 10000 കോടി വകയിരുത്തി.
  
ജീവന്‍ രക്ഷാമരുന്നുകളുടെ വില കുറയുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വയോജനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആരോഗ്യ വിവരങ്ങളടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കും. ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
 
കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടാകും. ഡ‍യറി വികസനത്തിന് 8000 കോടി വകയിരുത്തി. ജലസേചനത്തിന് 5000 കോടിയും കാര്‍ഷിക മേഖലക്ക് 10 ലക്ഷം കോടിയും വകയിരുത്തി.
 
ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട് ബജറ്റില്‍ വകയിരുത്തി. 500 കോടി രൂപയുടെ ഫണ്ട് ആണ് വകയിരുത്തിയത്. വിള ഇന്‍ഷുറന്‍സിന് 9, 000 കോടി രൂപ.
 
10 ലക്ഷം രൂപയുടെ കാര്‍ഷികവായ്‌പ നല്കും. കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കും ക്ഷീരമേഖലയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പു വരുത്തും. 15, 000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കഴിഞ്ഞ ബജറ്റില്‍ പറഞ്ഞതെന്തൊക്കെ?

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി കഴിഞ്ഞ തവണ പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് ...

news

പൊതു ബജറ്റ് 2018: ജിഎസ്ടിയും, ജനരോഷവും - ജയ്‌റ്റ്‌ലിയുടെ ബജറ്റ് ജനരോഷം തണുപ്പിക്കുമോ ?

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമായിരിക്കെ ...

news

പൊതു ബജറ്റ് 2018: എയിംസ് എന്ന കേരളത്തിന്റെ സ്വപ്‌നം പൂവണിയുമോ ?

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കുമെന്ന് കേന്ദ്ര ...

news

പൊതു ബജറ്റ് 2018: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് - സര്‍ക്കാര്‍ ഉന്നം വയ്‌ക്കുന്നത് ലോക്‍സഭാ തെരഞ്ഞെടുപ്പ്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമായിരിക്കെ ...

Widgets Magazine