ആരോടും പരിഭവമില്ലാതെ ജീവിക്കുന്ന മഞ്ജു, സിംപിളാണ് നവ്യ! - ഇത് പ്രേക്ഷകരുടെ തീരുമാനം ആണ്

നിങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച നടി? - മഞ്ജുവും നവ്യയുമെന്ന് പ്രേക്ഷകർ

അപർണ| Last Modified ബുധന്‍, 23 മെയ് 2018 (12:43 IST)
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വനിതാ ചലച്ചിത്രപ്രവർത്തകർക്കായി ഒരു സംഘടന സൂപപ്പെട്ടത്- വുമൺ ഇൻ കളക്റ്റീവ്. മലയാളത്തിന് അഭിമാനിക്കാവുന്ന സംഘടന രൂപം കൊണ്ടിട്ട് ഒരു വർഷമാകുന്നു. സംഘടന ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിൽ ഔദ്യോഗിക കുറിപ്പുമായി
വനിതാസംഘടന രംഗത്തെത്തി.

‘ഒരു വർഷം പിന്നിട്ട പ്രസ്ഥാനം ചില പുനർവായനകളിലേക്ക്. നിലനിൽക്കുന്ന വ്യവസ്ഥയെ പുനർവായനക്ക് വിധേയമാക്കി മാത്രമേ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. സിനിമയുടെ അകത്തെയും പുറത്തെയും അത്തരമൊരു വായനക്ക് വിധേയമാക്കേണ്ടതുണ്ട്. കാഴ്ചയിലൂടെ, ചിന്തയിലൂടെ, കലയുടെയും സംവാദങ്ങളുടെയും കൈകോർക്കലിലൂടെ വേണം ഈ പുനർവായന സാധ്യമാക്കാൻ. സിനിമാ പ്രദർശനങ്ങൾ,ശില്പശാലകൾ, സംവാദങ്ങൾ, സൗഹൃദസദസ്സുകൾ, സിനിമാ യാത്രകൾ.... തോളോട് തോൾ ചേർന്ന്‌, ആത്മവിശ്വാസത്തോടെ, തല ഉയർത്തി നിൽക്കാനുളള ഈ എളിയ പരിശ്രമങ്ങളിലേക്ക് ഏവർക്കും സ്വാഗതം. തുല്യ ഇടത്തിനും തുല്യ അവസരത്തിനുമായുള്ള ഈ യത്നങ്ങളിൽ നിങ്ങളും ഭാഗമാകൂ... കൈകോർക്കൂ..നന്ദി !’

ഇതുകൂടാതെ പ്രേക്ഷകരോടായി അവർക്കൊരു ചോദ്യവും ഉണ്ടായിരുന്നു. ‘നിങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച സിനിമാലോകത്തെ ഒരു സഹപ്രവർത്തക / വ്യക്തിത്വം ആരാണ്?’

പല പേരുകൾ ഇതിൽ ഉയർന്നുകേട്ടു. അതിൽ മുന്നിൽ നിന്നത് മഞ്ജുവിന്റെയും നവ്യ നായരുടെയും പേരുകളാണ്. പ്രേക്ഷകരുടെ ചില കുറിപ്പുകൾ താഴെ–

‘മഞ്ജുവാരൃർ തന്നെ..പറയുന്ന വാക്കും പ്രവർത്തിയും ഒരുപോലെയാണ്..ചെയ്യാൻ കഴിയുന്നതെ പറയൂ..സിനിമയുടെ തുടക്കത്തിൽ ചില മനുഷ്യസഹജമായ വീഴ്ചകൾ ഉണ്ടായി..അതിൽ നിന്നും പാഠം ഉൾകൊണ്ട്, ഏത് സ്ത്രീയും പതറിപോകുമായിരുന്ന നിമിഷങ്ങൾ വേദന ഉളളിലൊതുക്കി ആരോടും പരിഭവം പറയാതെ വളരെ ധൈര്യപൂർവം സമൂഹത്തിന് വെളളിവെളിച്ചം പകർന്നു നിൽക്കുന്ന അവരെ കാണാതിരിന്നാൽ ഞാൻ കണ്ണുപൊട്ടനാകണം... കേരളീയ സമൂഹത്തിന്റെ മാതൃകാ വനിതയായ് ഞാൻ പലതും അവരിൽ കാണുന്നു...വിനയം, ക്ഷമ, കാരുണ്യം,വിവേകം,വാത്സല്യം, സഹാനുഭൂതി, അനുകമ്പ ഇതെല്ലാം ഒത്തുചേർന്ന മഞ്ജുവാര്യരെയാണ് ഞാൻ ഇഷ്ടപെടുന്നത്..അവർ തീർച്ചയായും താങ്കളുടെ ഈ സംഘടനയുടെ ഒരു കരുതൽ തന്നെയാണ്....’–ആരാധകർ പറയുന്നു.

- മഞ്ജുവിനെ പോലെ മഞ്ജു മാത്രമേയുള്ളു... വെല്ലുവിളികളെ ആത്മാഭിമാനം കൊണ്ട് അതിജീവിച്ച വ്യക്തിത്വം

മലയാളത്തിന്റെ മഹാ നടി മഞ്ജു വാരിയർ. ഒരു 20 വർഷത്തിനു ശേഷം അവരുടെ കഥ സിനിമയാകുമ്പോൾ അവർ ആരായിരുന്നു എന്ന് ലോകം അ റിയും.

അതിന് അന്നും ഇന്നും എന്നും ഒറ്റ ഉത്തരമേ ഉള്ളു ഞങ്ങളുടെ സ്വന്തം മഞ്ജു വാര്യർ !!! മഞ്ജുവിനെ പോലെ മഞ്ജു മാത്രമേയുള്ളു.

അത് നമ്മുടെ മഞ്ജു വാര്യർ ആണു... ജീവിതത്തിൽ ഒരുപാട് തിക്താനുഭവങ്ങൾ പിടിച്ചു കുലുക്കിയ സ്ത്രീ... തളരാതെ ഇന്നും ആ മുഖത്തെ പുഞ്ചിരി പലർക്കും അതൊരു പ്രേചോദനമാണ്.... മാത്രമല്ല സ്വന്തം ഭർത്താവായിരുന്ന വ്യക്തി പല സാഹചര്യങ്ങളിൽ പോലും മഞ്ജു വാര്യർ എന്ന പേര് വലിച്ചിഴച്ചു... അപ്പോഴപോലും അതിലൊന്നും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി എല്ലാം ചിരിച്ചു നേരിട്ട സ്ത്രീ.... പലചടങ്ങുകളിലും ഞാനവരെ ശ്രദ്ധിക്കാറുണ്ട് ഇത്രയ്ക്കും സിമ്പിൾ ആയ മറ്റൊരു മലയാളനടി വേറെ ആരുണ്ട്... വാക്കുകളിൽ പോലും അളന്നുമുറിച്ചുള്ള പ്രയോഗങ്ങൾ... എന്നും ചിരിച്ച മുഖം... സുന്ദരി... വീട്ടിലെ ചേച്ചി..

എന്നാൽ മറ്റുചിലർക്ക് നവ്യ നായരായിരുന്നു ഇഷ്ടവ്യക്തിത്വം.
‘അഭിനയ ജീവതത്തില്‍ നിന്നും വിട്ടു നിൽക്കുന്നുവെങ്കിലും കലാരംഗത്ത് നൃത്ത വിസ്മയം തീർത്ത് കലയോടുളള ആത്മാർത്ഥയും ഇഷ്ടവും കൊണ്ട് പോകുന്നു മലയാളികൾക്ക് എന്നും നവ്യ നായർ പരിചിതമാണ് സംപിൾ ആണ് എവിടെ ചെന്നാലും അത് മറ്റൊരു നായികയിലെ വ്യക്തി ജീവിതമെടുത്താലും കാണാൻ കഴിയില്ല. നന്ദനം പോലുളള നല്ല സിനിമാനുഭവം പ്രേക്ഷകരിലേക്ക് എത്തിച്ചു ഇന്ന് മലയാള സിനിമയിൽ നവ്യ നായർ ഉണ്ടെങ്കിൽ മലയാള സിനിമയക്ക് നല്ല സംഭാവനകൾ ലഭിക്കുമായിരുന്നൂ ലേഡി സൂപ്പർസ്റ്റാർ എന്നത് വ്യക്തിത്വം കൊണ്ട് നവ്യ നായർ ആണ്’.–ആരാധകന്റെ കമന്റ്.

നവ്യാ നായർ....!
ഒരു ചലച്ചിത്ര താരം എന്നതിലുപരി എന്നെ സ്വാധീനിച്ച ഒരു വ്യക്തി കൂടിയാണ് നവ്യാ നായർ...
ഒരു കലാകാരി എല്ലാ രീതിയിലും സമൂഹത്തിനു ഒരു മാതൃകയായിരിക്കണം...
സിനിമതാരം എന്ന നിലയിൽ മാത്രമല്ല, ഒരു നല്ല മകൾ, ഭാര്യ, അമ്മ അങ്ങനെ പലതിനും നവ്യാ നായർ നമുക്ക് ഒരു ഉത്തമ ഉദാഹരണമാണ് ... നല്ലൊരു കുടുംബിനി ആയിരിക്കെ തന്നെ തന്റെ ചിലങ്കയെ ചേർത്തു പിടിക്കാനും നവ്യ മറന്നില്ല ...ഒരു നർത്തകി എന്ന നിലയ്ക്ക് എനിക്ക് എന്നുമൊരുത്തേജനവും അഭിമാനവും ആണ് നവ്യാ നായർ എന്റെ നവ്യ ചേച്ചി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :