ടൊവിനോ തോമസ് അടുത്ത സൂപ്പർതാരം? യുവതാരത്തിന്റെ വാക്കുകൾ കേട്ട് ആരാധകർ ഞെട്ടി

ഇത് വേണമായിരുന്നോ ടൊവിനോ? ഞെട്ടിത്തരിച്ച് ആരാധകർ!

അപർണ| Last Modified ബുധന്‍, 23 മെയ് 2018 (11:42 IST)
മലയാളത്തിലെ യുവതാരങ്ങളിൽ വ്യത്യസ്തനായ താരമാണ് ടൊവിനോ തോമസ്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി ഗംഭീര വിജയമായതോടെ ടോവിനോയുടെ ഗ്രാഫ് ഉയർന്നു. മായാനദിക്ക് ശേഷം ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയും.

ചിത്രത്തിന്റെ വിശേഷങ്ങളുമായി ടൊവിനോ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ലൈവിനിടെ ആരാധകരില്‍ ഒരാളുടെ പുകഴ്ത്തലിന് ടൊവിനോ പറഞ്ഞ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. ടൊവിനോ മലയാള സിനിമയുടെ ഭാവി സൂപ്പര്‍ താരമാണെന്നായിരുന്നു ആരാധകരില്‍ ഒരാള്‍ കമന്റിട്ടിരുന്നത്.

എന്നാൽ ഇതിനു താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു -‘എനിക്ക് സൂപ്പര്‍സ്റ്റാറാകാന്‍ താല്‍പര്യമില്ല. എന്നെ സ്‌നേഹിക്കുന്നവര്‍ ഒരു നടനായി മാത്രം കണ്ടാല്‍ മതി. സൂപ്പര്‍ താര പദവി ഇല്ലാതിരിക്കുന്നതാണ് എനിക്ക് ഇഷ്ടമുളള തരം സിനിമകള്‍ ചെയ്യാന്‍ നല്ലത് എന്നാണ് വിശ്വസിക്കുന്നത്.‘ - ഏതായാലും ടൊവിനോയുടെ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഒരു നടന് ഇത്ര സിമ്പിൾ ആകാൻ കഴിയുമോ എന്നാണ് ഫാൻസ് ചോദിക്കുന്നത്.

നിങ്ങളെല്ലാവരും എന്നെ ഒരു നല്ല നടനായി അംഗീകരിക്കുകയും ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ കാണുകയും ചെയ്താല്‍ മതി’ ടൊവിനോ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അതേസമയം അഭിയുടെ കഥ അനുവിന്റെയും ചിത്രത്തിന് പുറമെ തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ടൊവിനോയുടെതായി റിലീസ് ചെയ്യാനിരിക്കുന്നവയാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :