കരുണന് വേണ്ടി മമ്മൂട്ടി ‘ചുണ്ടപ്പൂ’ തേടി അലഞ്ഞു, ആദ്യ സംസ്ഥാന അവാർഡിന് പിന്നിൽ മറ്റൊരു കഥയും!

എം ടി പറഞ്ഞ ‘ചുണ്ടപ്പൂ’ മമ്മൂട്ടിക്ക് കിട്ടിയത് നാല് വർഷം കഴിഞ്ഞ്!

അപർണ| Last Modified ചൊവ്വ, 22 മെയ് 2018 (16:20 IST)
മമ്മൂട്ടിയെന്ന നടനെ മലയാളികൾക്ക് പ്രിയങ്കരനാക്കാൻ ചുക്കാൻ പിടിച്ച സംവിധായകരിൽ ഒരാളാണ് എം ടി വാസുദേവൻ നായർ. അഭിനയ ജീവിതത്തിൽ മമ്മൂട്ടിക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച പ്രിയ സംവിധായകനാണ് എം ടി. എം ടിയുടെ തിരക്കഥയിൽ ഐ വി ശശി സംവിധാ‍നം ചെയ്ത ‘അടിയൊഴുക്കുകൾ’ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുന്നത്.

അടിയൊഴുക്കൾ എന്ന ചിത്രത്തിലെ കരുണൻ എന്ന കരുത്തൻ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. കരുണനായി തിളങ്ങാൻ മമ്മൂട്ടിയെ സഹായിച്ചത് എം ടി തന്നെ. നാല് വർഷം മുൻപ് എം ടി നൽകിയ ഉപദേശം ഈ ചിത്രത്തിനിടയിൽ മമ്മൂട്ടി ചെയ്യുകയായിരുന്നു.

സുകുമാരൻ നായകനായ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ മാധവൻ‌കുട്ടിയെന്ന കഥാപാത്രം കള്ള് കുടിച്ച് ലക്ക് കെട്ട് ഡയലോഗ് അടിക്കുന്ന ഒരു സീനുണ്ട്. ഈ ലുക്കിനായി മമ്മൂട്ടിയുടെ കണ്ണ് ചുവപ്പിക്കാൻ കണ്ണിൽ ‘ചുണ്ടപ്പൂ’ തേക്കാൻ എം ടി പറഞ്ഞു.

കഥകളികലാകാരന്മാരെല്ലാം രൗദ്രഭാവം വരാന്‍ കണ്ണില്‍ തേക്കുന്ന പൂവാണ് ചുണ്ടപ്പൂ. പക്ഷേ, അന്നത് കിട്ടിയില്ല. നാല് വര്‍ഷം കഴിഞ്ഞ് ‘അടിയൊഴുക്കുകള്‍ ‘ എന്ന ചിത്രത്തിലെ ചോര കണ്ണുള്ള കരുണന്‍ എന്ന കഥാപാത്രത്തെ കുറിച്ച് എം ടി പറഞ്ഞപ്പോൾ തന്നെ ‘ചുണ്ടപ്പൂ’വിനെ കുറിച്ച് മമ്മൂട്ടി ഓർത്തു.

അടിഴൊയുക്കുകളുടെ ഷൂട്ടിംഗ് സെറ്റിലേക്ക് മമ്മൂട്ടി വന്നത് ചുണ്ടപ്പൂ കണ്ണില്‍ തേച്ച് രൗദ്രഭാവത്തിലുള്ള ചോരകണ്ണുമായിട്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :