പക്കാ മാസായി മമ്മൂട്ടി, പാർവതി വരെ പറഞ്ഞു - ‘വ്വാവ്’ !

ആരും പറഞ്ഞ് പോകും - ‘വാവ്’

അപർണ| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (12:19 IST)
ഇക്കഴിഞ്ഞ ശനിയും ഞായറുമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാർഡ് ടെലികാസ്റ്റ് ചെയ്തത്. പുരസ്കാര ചടങ്ങിന്റെ ടീസർ ഇറങ്ങിയപ്പോൾ തന്നെ ഏവരും ആകാംഷയോടെ നോക്കിയിരുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ വരവായിരുന്നു. രാജകീയമായ വരവായിരുന്നു താരത്തിന്റേത്.

ഇപ്പോഴിതാ, ചടങ്ങിലെ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ജഗദീഷിന്റെ ആവശ്യപ്രകാരം മമ്മൂട്ടി വേദിയിലേക്ക് എത്തിയപ്പോൾ അതിഥികൾക്കിടയിൽ ഇരുന്ന പാർവതിയുടെ റിയാക്ഷനാണ് ശ്രദ്ദേയം. വളരെ സന്തോഷപൂർവ്വം ‘wow' റിയാക്ഷനാണ് പാർവതി താരത്തിനായി നൽകിയത്.

അതേസയമ, ഏഷ്യാനെറ്റ് ഫിലിം അവാർഡ് ചടങ്ങിൽ പാർവതിക്ക് പുരസ്‌ക്കാരം നൽകിയത് മമ്മൂട്ടിയായിരുന്നു. വേദിയിലേക്കെത്തിയ പാർവതിയെ പ്രേക്ഷകർ കൂവിവിളിച്ചാണ് വരവേറ്റത്. എന്നാൽ അവരോടൊക്കെ നിശബ്‌ദരാകാൻ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. വേദിയിലെത്തിയ പാർവതി മമ്മൂട്ടിയുടെ കാൽതൊട്ട് വന്ദിച്ചാണ് അവാർഡ് കൈപ്പറ്റിയത്. ശേഷം മമ്മൂട്ടി പാർവതിയെ ചേർത്തുനിർത്തി അഭിനന്ദിച്ചു.
കസബ വിവാദത്തിൽ നടി പാർവതിക്ക് മമ്മൂട്ടി ആരാധകരിൽ നിന്ന് വലിയ വിമർശനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. തനിക്ക് വേണ്ടി പ്രതികരിക്കാൻ ആരെയും ചുമതലപ്പെടുത്തിയില്ലെന്നും തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞതിന് ശേഷമാണ് വിമർശനങ്ങൾക്ക് ചെറിയ തോതിൽ ശമനമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :