Widgets Magazine
Widgets Magazine

‘അന്നത്തെ ആ മുല എനിക്ക് പണി തരുന്നത് ഇപ്പോഴാണ്‘ - വൈറലാകുന്ന കുറിപ്പ്

ബുധന്‍, 14 മാര്‍ച്ച് 2018 (08:51 IST)

Widgets Magazine

തുറിച്ച് നോട്ടമില്ലാതെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഗൃഹലക്ഷ്മി മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരേയും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വനിത ദിനത്തോട് അനുബന്ധിചച്ച് ''തുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് മാസിക മുലയൂട്ടുന്ന സ്ത്രീ കവർ ചിത്രമായി പ്രസിദ്ധികരിച്ചത്.
 
എന്നാല്‍, സംഭവം വിവാദമായതോടെ മുലയൂട്ടൽ ക്യാംപെയിനിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് കോടതിയിൽ പരാതി വരെ പോയിരുന്നു. ഇപ്പോഴിതാ, ഇതേ കവര്‍ ചിത്രം വ്യക്തിപരമായ തന്റെ ജീവിതത്തില്‍ പണി തന്നിരിക്കുകയാണെന്ന് തുറന്നു പറയുകയാണ് രമേഷ് കുമാര്‍ എന്ന യുവാവ്.
 
ക്യാന്‍സര്‍ മൂലമുണ്ടായ വേദനയിലും തളരരുതെന്ന് തന്റെ അനുഭവത്തിലൂടെ തെളിയിച്ച ആളാണ് രമേഷ്. നേരത്തേ ക്യാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യയെ കുറിച്ച് രമേഷ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ കണ്ണ് നനയിച്ചിരുന്നു. ഇപ്പോഴിതാ, ഗ്രഹലക്ഷ്മിയുടെ കവര്‍ ചിത്രവും തന്റെ മകന്റെ സങ്കടവും തുറന്നു എഴുതുകയാണ് രമേഷ്.
 
രമേഷിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
അന്നത്തെ ആ മുല ...ദേ ഇന്നാണ് നുമ്മക് പണി തന്നത് .....സംഗതി ഇച്ചിരി വൈകിപ്പോയി .....ന്നാലും പറയാതെ വയ്യ ..ഒരു കുഞ്ഞുമുലകഥ.
അതെ ആ മു(ല )ഖചിത്രമാണ് വിഷയം.
രണ്ട് കളർപ്പുസ്തകവും ,കളിക്കുടുക്കയും വാങ്ങാൻവേണ്ടി കടയിൽപോയപ്പോഴാണ് സംഭവം.കടിച്ചാൽ പൊട്ടാത്ത എന്റെ പെരുംനുണകൾ കേട്ട് ഒന്നരവയസിൽ ഇനി മുലപ്പാലുകുടിക്കില്ലെന്നു പ്രതിജ്ഞ എടുത്ത നുമ്മടെ മോന്റെ കണ്ണിൽ ആ മുഖചിത്രം ഉടക്കുകയാണു .തുറിച്ചുനോക്കരുതെന്നു എഴുതിവച്ചിട്ടും എന്നെയും മുഖചിത്രത്തേയും അവൻ തുറിച്ചുനോക്കികൊണ്ടേയിരുന്നു ....അവന്റെ നോട്ടം കണ്ടപ്പോഴേ തോന്നി ..അതെ അമ്മിഞ്ഞകൾ എനിക്ക് വീണ്ടും പണി തന്നിരിക്കുന്നു .
മുലയോർമ്മകൾ ഒരുപാടുണ്ടെങ്കിലും ,മുലയും മുലപ്പാലും നേരിട്ട് പണിതരുന്നത് മോന്റെ ജനനത്തോടെയാണ്.
നിറയെപാലുണ്ടായിട്ടും ജനിച്ചു രണ്ടാം ദിവസംമുതൽ പാലുകുടിക്കാതായി അവൻ ,ഡോക്ടറും നഴ്സുമാരും അവന്റെ അമ്മയും പഠിച്ചപണി പതിനെട്ടും നോക്കീട്ടും ,ഞാൻ പോയി നിന്റച്ഛനാടാ പറയുന്നേ പാലുകുടിക്കടാ എന്നുപറഞ്ഞിട്ടും ഒരുതുള്ളിപോലും കുടിക്കാതെ ഇളിച്ചുകാട്ടി നാലുദിവസം ലൈറ്റിന് കീഴെ കൊണ്ടുപോയി കിടത്തി 15000 രൂപ അധിക ബില്ലുവാങ്ങിത്തന്നത് ഒരേയൊരുമുല അവൻ അഞ്ചുമിനുട്ടു വലിച്ചു കുടിക്കാതിരുന്നതുകൊണ്ടാണ് . 
ആറുമാസത്തെ വീട്ടിനകത്തെ റെസ്റ്റിനു ശേഷം അമ്മയും മോനുംകൂടെ പുറത്തുകറങ്ങാൻ തുടങ്ങിയപ്പോൾ ,അവനു പുറത്തുപോകുമ്പോൾ പാലുകൊടുക്കണം എന്നുപഞ്ഞു മുൻഭാഗം ഓപ്പൺ ആക്കുന്ന മൂന്നാലു ഡ്രെസ്സുകൾ ഒറ്റയടിക്കുവാങ്ങി എന്റെ പേഴ്‌സ് കാലിയാക്കിയതാണ് രണ്ടുംകൂടി ...
അങ്ങനെവീട്ടിലും ,പുറത്തും ,യാത്രയിലും ,റോഡിലും ,മരത്തണലിലും ,മാളുകളിലും ,കാട്ടിലും ഒക്കെ ഇരുന്നു അർമാദിച്ചു കുടിച്ചു അവൻ .തുറിച്ചുനോക്കുന്നവനെയും/ആവളെയും ഒക്കെ ഒരു ചെറിയ പുഞ്ചിരികൊണ്ട് തലകുനിപ്പിച്ചു അവരങ്ങനെ അര്മാദിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവൾക്ക് അസുഖം പിടിപെടുന്നത് .അന്നവനു ഒന്നരവയസാണ് പ്രായം.സി ടി സ്കാൻ എടുക്കുന്ന അന്നാണ് അവൻ അവസാനായി മൂലപ്പാലുകുടിക്കുന്നത്‌ .അതിനുശേഷം പാലുകൊടുക്കണ്ടെന്നു ഡോക്ടർ പറഞ്ഞിരുന്നു.
അന്നുരാവിലെ ഉറക്കത്തിൽനിന്നും വിളിച്ചുണർത്തി അവനു രണ്ടുമുലയിലേയും പാല് മാറി മാറി കൊടുത്തു ഇനി അമ്മേടെ പാലൊന്നുമില്ല കേട്ടോ ....എന്ന് പറഞ്ഞപ്പോ കണ്ണിൽനിറയെ കടലായിരുന്നു ഞങ്ങളുടെ ......
 
മുലകുടിച്ചുമാത്രം ഉറങ്ങുകയും ,രാത്രി ഒരുമണിക്കു എഴുന്നേറ്റു വയറുനിറച്ചു കുടിച്ചു വീണ്ടും ഉറങ്ങുകയും ചെയ്തു ശീലമായ ഒരുത്തനെയും കൊണ്ട് മുലയിലേക്കും നോക്കി തുറിച്ചകണ്ണുകളോടെ നിന്നത് അന്നായിരുന്നു .ജീവിതത്തിൽ ആദ്യമായി മുലയിലേക്കു തുറിച്ചു നോക്കിതും അന്നായിരുന്നു .
അടുത്ത ദിവസം അവൾ ആർ .സി .സി യിൽ അഡ്മിറ്റാവുകയും രാത്രി പാലിന് വേണ്ടികരഞ്ഞ അവനെയും തോളിലിട്ട് ഒരുകയ്യിൽ ഒരു വടിയും പിടിചു (തെരുവുനായ്ക്കളിൽ നിന്നുള്ള രക്ഷക്ക് ) ആർ സി സി യുടെ സൈഡ് റോഡിലൂടെ പാതിരാത്രികളിൽ സമാധാനിപ്പിചു നടന്നതും എല്ലാം മുലയും പാലും തന്ന പണികളായിരുന്നു.
എന്റെ അഡാറ് കൗണ്സിലിങ്ങിൽ നാലുദിവസം കൊണ്ട് അവൻ ഓക്കേ ആയി .രാത്രി കരയുമ്പോൾ നിപ്പിൾ വച്ച പാൽക്കുപ്പി ചുണ്ടിൽ വച്ച്കൊടുത്തു ...പറ്റിക്കലാണെന്നറിഞ്ഞിട്ടും മിണ്ടാതെ അവനതു കുടിച്ചുകിടന്നുറങ്ങി ...
 
ആശുപത്രിയിലേക്കു കയറിയപ്പോൾ അവിടെ സ്വന്തം മുലകളിലേക്കു നോക്കി തുറിച്ചിരിക്കുന്നവരാണ് അധികവും .ഞണ്ടുകൾ കൂടുകൂട്ടിയ സ്വന്തം മുലകളിലേക്ക് നോക്കി ആധിയോടെ ഇരിക്കുന്നവർ .ആ മുലകൾ തന്ന പണിയിൽ നെട്ടോട്ടമോടുന്ന ഒരുകൂട്ടമാളുകൾ .
മുലയെന്നാൽ ജീവനുപോലും ഭീഷണിയാവുന്ന ഒരു സാധനം ആണെന്നും ,അതുവരെകാണാത്ത ഒരു ഭീകരത അതിനുണ്ടെന്നും അറിഞ്ഞതപ്പോഴാണ് .മുലകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ചിത്രങ്ങളുമാണ്‌ അവിടെ മാറിപ്പോയത് .
 
വീണ്ടും കടയിലേക്ക് വരാം ,
ആ മുഖചിത്രത്തിലേക്കു തുറിച്ചുനോക്കി മോൻ എന്നോട് ചൊദിച്ചു അച്ചയല്ലേ അത് കുടിക്കാൻ പറ്റില്ല ...ഇച്ചീച്ചിയാണെന്നു പറഞ്ഞത് ..എന്നിട്ട് കുഞ്ഞാവ കുടിക്കുന്നുണ്ടല്ലോ ..?
മുലപ്പാല് ഇച്ഛിച്ചിയാണെന്നും ,അതിൽ കോഴിയപ്പിയുണ്ടെന്നും ,'അമ്മ ചാണകക്കുഴിയിൽ വീണെന്നും അമ്മാലിൽ നിറയെ ചാണകമാണെന്നും ,അതൊന്നും കുഞ്ഞുങ്ങൾ കുടിക്കാൻപാടില്ലെന്നും ..പിന്നെയും കുറെ നുണകൾ പറഞ്ഞു മനസ് മാറ്റിവച്ചേക്കുന്നവൻ ബുക്കിലേക്കും എന്റെ മുഖത്തേക്കും തുറിച്ചുനോക്കികൊണ്ടേയിരുന്നു ...നിങ്ങളെന്നെ നൈസ് ആയിട്ട് തേച്ചതാണല്ലേ ..എന്നഭാവത്തിൽ . 
മുലകളെന്നാൽ തുറിച്ചുനോട്ടം മാത്രമല്ല ,കുന്നോളം സങ്കടം മനസിലേക്ക് കൊണ്ടുവരുന്ന,ഉത്തരങ്ങൾ കൊടുക്കാൻ കഴിയാത്ത ചോദ്യങ്ങൾ കൂടെയാണ് പലർക്കും . 
മാഗസിനിലെ വാചകം തിരിച്ചുപറഞ്ഞു ഞാൻ അവനോട് .നീയിങ്ങനെ തുറിച്ചുനോക്കുവൊന്നും വേണ്ട അന്ന് ഞാൻ പറഞ്ഞതൊക്കെ സത്യം തന്നായിരുന്നു ....
ഇപ്പോ പാല്‌വേണം എന്നുപറഞ്ഞു നിൽക്കുന്ന അവനു എവിടെപ്പോയി മുലപ്പാല് കണ്ടെത്തുംഞാൻ ന്റെ ...ദേവിയേ ....യ് ...!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്; ദിലീപും പള്‍സര്‍ സുനിയും ഇന്ന് കോടതിയില്‍ ഹാജരാകും

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്നു ജില്ലാ പ്രിന്‍സിപ്പല്‍ ...

news

ചൂടിന് ആശ്വാസമായി മഴയെത്തി, ന്യൂനമര്‍ദ്ദം കേരളതീരത്തേക്ക്; ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറും കന്യാകുമാരിക്ക് തെക്കുമായി രൂപപ്പെട്ടിരിക്കുന്ന ...

news

ന്യൂനമര്‍ദം കേരളത്തെ ബാധിക്കുമെന്ന് പറയാനാവില്ല: പിണറായി

ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറും കന്യാകുമാരിക്ക് തെക്കുമായി രൂപപ്പെട്ടിരിക്കുന്ന ...

news

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 8 സി ആർ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. വനപ്രദേശത്ത് തിരച്ചിലിനിടെ ...

Widgets Magazine Widgets Magazine Widgets Magazine