Widgets Magazine
Widgets Magazine

പരസ്യമായി മുലയൂട്ടരുതെന്ന് പറയുന്നതിന്റെ കാരണമിതാണ്

വ്യാഴം, 8 മാര്‍ച്ച് 2018 (16:01 IST)

Widgets Magazine

'കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച കവർഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ജിലു ജോസഫിനെതിരെ പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍, നാട്ടിന്‍‌പുറങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ ഇപ്പോഴും വിശ്വസിക്കുന്നത് പരസ്യമായി മുലയൂട്ടാന്‍ പാടില്ലെന്ന് തന്നെയാണ്. 
 
ജിലു ജോസഫിന്റെ മുലയൂട്ടന്‍ ക്യാം‌പെയിന്‍ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ട്. എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്കും പറയാനുണ്ട് പല കാര്യങ്ങള്‍. ഒരുപാട് പഴയതല്ലാത്ത ചില പഴമക്കാര്യങ്ങള്‍. എല്ലാവരിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. ഇതില്‍ തെറ്റും ശരിയുമുണ്ടോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പഴമക്കാര്‍ തുടര്‍ന്നു പോന്ന ചില ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊപ്പം ദൃഷ്ടിദോഷവും ഉണ്ടെന്നു മാത്രം.
 
കുട്ടികള്‍, ഭംഗിയുള്ള വീട്, സുന്ദരീസുന്ദരന്മാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആരോഗ്യമുള്ള ശരീരമുള്ളവര്‍, നല്ല മുടിയും നിറവുമുള്ളവര്‍, പെണ്‍കുട്ടികളുടെ ശരീരകാന്തി എന്നിവർക്കാണ് ദൃഷ്ടിദോഷം എല്‍ക്കേണ്ടിവരുക എന്നാണ് വിശ്വാസം.
 
മുലയൂട്ടുന്ന അമ്മമാർക്ക് ദൃഷ്ടിദോഷം ഏല്‍ക്കേണ്ടിവന്നാല്‍ അവരുടെ ആരോഗ്യത്തിനും കുഞ്ഞിനെയും അത് ബാധിക്കുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണിത്.
 
ദൃഷ്ടിദോഷം പറ്റിയെന്നും തോന്നിയാല്‍ പരിഹരിക്കാനുള്ള വഴികളും രീതികളും പഴമക്കാര്‍ തന്നെ പറയുന്നുണ്ട്. കടുകും മുളകും ഉഴിഞ്ഞിടൽ ആണ് ഇതില്‍ പ്രധാനം. ഉപ്പും മുളകും കടുകും ഒരു കൈയിലെടുത്ത് ഓം നമഃശിവായ ചൊല്ലി തലയ്‌ക്കോ ശരീരത്തിനോ മൂന്ന് തവണ ഉഴിഞ്ഞ ശേഷം കനലുകളുള്ള അടുപ്പിലേക്ക് ഇടണം. മുളക് കത്തുന്ന രൂക്ഷഗന്ധം വന്നില്ലെങ്കില്‍ ദോഷം മാറിയിട്ടില്ല. തുടര്‍ന്ന് ഒരു തവണ കൂടി ഉഴിഞ്ഞിടണം.
 
കുട്ടികള്‍ക്കാണ് ദൃഷ്ടിദോഷം കൂടുതല്‍ ഏല്‍ക്കേണ്ടിവരുക. കുട്ടിയുടെ ചെവിയുടെ പുറകിലോ, കാൽവെള്ളയിലോ കറുത്തപൊട്ട് ഇടുക, കരിവളകൾ അണിയിക്കുക, മറ്റുള്ളവർ കാണാത്ത രീതിയിൽ ഒരു പാണലിന്റെ ഇല കുഞ്ഞിന്റെ ശരീരത്തു വയ്‌ക്കുന്നതും ഇതിന് നല്ലതാണ്. 28കെട്ട് ചടങ്ങിന് പഞ്ചലോഹങ്ങള്‍ കോര്‍ത്ത കറുത്തചരട് കുട്ടിയുടെ അരയില്‍ കെട്ടുന്നതും ഉചിതമാണ്.
 
ഗര്‍ഭിണികള്‍ പുറത്തിറങ്ങുമ്പോള്‍ ദൃഷ്ടിദോഷം ഏല്‍ക്കാതിരിക്കാന്‍ കൈയിൽ ഒരു ഇരുമ്പു കഷ്ണമോ പാണൽ ഇലയോ കരുതണം. പോസിറ്റീവായ ഒരു ചുറ്റുപാട് ഈ ഇരുമ്പിന് പകരാന്‍ സാധിക്കുമെന്നുമാണ് വിശ്വാസം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വിശ്വസിച്ചാലും ഇല്ലെങ്കിലും

news

നിര്‍ബന്ധമാണെങ്കില്‍ ഭര്‍ത്താവ് ചെയ്യട്ടെ... അതല്ലേ യഥാർത്ഥ 'ബെറ്റര്‍ ഹാഫ്'!

ഗർഭിണിയാകുന്നതു മുതൽ പിന്നീടങ്ങോട്ട് പലതരം ഉപവാസമിരിക്കുന്നവർ നമ്മുടെ നാട്ടിൽ വളരെ ...

news

ഒറ്റക്കാലില്‍ നില്‍ക്കുന്ന കാക്കയെ കണ്ടാല്‍ സംഭവിക്കുന്നത്?...

നമ്മളില്‍ പലരും ശകുനങ്ങളില്‍ വിശ്വസിക്കുന്നവരാണ്. പലതരത്തിലുള്ള വിശ്വാസങ്ങളും ...

news

സ്‌ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നാല്‍ നാശം സംഭവിക്കുമോ ?

സ്‌ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. പുരാണകാലം ...

news

മരിച്ചുപോയവരെ കല്യാണം കഴിച്ചാല്‍ കുഴപ്പമുണ്ടോ?!

മരിച്ചുപോയവരെ വിവാഹം കഴിക്കുന്നതിന് പോസ്തുമസ് മാര്യേജ്(മരണാനന്തര വിവാഹം) എന്നാണ് ...

Widgets Magazine Widgets Magazine Widgets Magazine