ക്ലൈമാക്സില്‍ നിന്നും അകറ്റി നിര്‍ത്തിയപ്പോഴൊക്കെ ഒരുപാട് വിഷമിച്ചു: ഇന്ദ്രന്‍സ്

കളിയാക്കലുകള്‍ കുറേ ഉണ്ടായിട്ടുണ്ട്: ഇന്ദ്രന്‍സ് പറയുന്നു

അപര്‍ണ| Last Modified ചൊവ്വ, 13 മാര്‍ച്ച് 2018 (15:08 IST)
ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം സിനിമാപ്രേമികളെ സം‌ത്രപ്തിപ്പെടുത്തിയിട്ടുണ്ട്. മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത് ഇന്ദ്രന്‍സിനാണ്. അതുതന്നെയാണ് ഇത്തവണത്തെ പുരസ്‌കാര നിര്‍ണയത്തിലെ ഹൈലൈറ്റ്. അര്‍ഹിക്കുന്ന പുരസ്‌കാരം എന്ന് കേരളക്കര ഒരേ സ്വരത്തില്‍ പറഞ്ഞു.

‘അവാര്‍ഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മുതിര്‍ന്നവര്‍ പറയാറില്ലേ അതിനൊക്കെ ഒരു യോഗം വേണമെന്ന്. അതുപോലെ തന്നെയാണ് അവാര്‍ഡിന്റെ കാര്യവും. ആ യോഗം ഇല്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍’. - 2016ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ നടന്‍ ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണിത്.

അവാര്‍ഡിനൊന്നും യോഗമില്ലെന്ന് പറഞ്ഞ് നിരാശനായി പിന്‍‌വാങ്ങിയ അദ്ദേഹത്തെ തേടി ക്രത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നാണ് ഇപ്പോള്‍ ഇന്ദ്രന്‍സ് പറയുന്നത്.

സിനിമാലോകത്ത് താന്‍ ഇപ്പോഴും ഒന്നുമായിട്ടില്ലെന്ന് ഇന്ദ്രന്‍സ് പറയുന്നു. ഈ രൂപം കൊണ്ടാണ് വലിയ വലിയ താരങ്ങള്‍ നിറഞ്ഞു നിന്ന് സിനിമാ ലോകത്ത് തനിക്ക് ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

കൊടക്കമ്പി, ഉണക്കക്കൊള്ളി, ഈര്‍ക്കിലി കൊമ്പ് അങ്ങനെ സിനിമയിലൂടെ ഒത്തിരി ചെല്ലപ്പേരുകളും വന്നു. ചിലപ്പോഴൊക്കെ അത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും. കല്യാണ വീടുകളിലൊക്കെ പോയാല്‍ ആരെങ്കിലും മറഞ്ഞ് നിന്ന് കൊടക്കമ്പി എന്ന് വിളിക്കുമ്പോള്‍ സങ്കടം തോന്നിയെന്ന് താരം പറയുന്നു.

സിനിമകളിലും ചിലപ്പോഴൊക്കെ അവഗണന നേരിട്ടിട്ടുണ്ട്. എന്നെ കണ്ടാല്‍ ചിരിച്ച് പോവും എന്ന് പറഞ്ഞ് സീരിയസ് രംഗങ്ങളില്‍ നിന്നും ക്ലൈമാക്‌സില്‍ നിന്നും അകറ്റി നിര്‍ത്തുമ്പോള്‍ സങ്കടം തോന്നും. കളിയാക്കലുകള്‍ കാരണം ഒരുപാട് മാറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊക്കെ വെറുതേ ആയെന്നും താരം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :