ദുല്‍ഖറിന്റെ നായികയായി സോനം കപൂര്‍!

ചൊവ്വ, 13 മാര്‍ച്ച് 2018 (10:51 IST)

മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം പ്രഖ്യാപിച്ചു. അനൂജ ചൌഹാന്റെ ‘ദി സോയാ ഫാക്ടര്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്. 
 
ബോളിവുഡ് സുന്ദരി സോനം കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ദുല്‍ഖര്‍ തന്റെ പേജിലൂടെ പുറത്തുവിട്ടു. അഭിഷേക് ശര്‍മം സംവിധാനം ചെയ്യുന്ന ചിത്രം 2019 ഏപ്രില്‍ 5ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. 
 
1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു തന്നെ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് കഥ.
 
റോനി സ്​ക്രൂവാലയുടെ ‘കർവാനി’ൽ ദുൽഖർ നായകനായി അഭിനയിച്ചിരുന്നു. ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രവും ഇതുതന്നെ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആത്മഹത്യാ മുനമ്പില്‍ നിന്ന് വന്നവര്‍ക്ക് മുന്നില്‍ അധികാര ഗര്‍വ്വ് തലകുനിച്ചു!

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നിന്നും മുംബൈയിലേക്ക് നടന്ന കര്‍ഷക റാലി ...

news

ഡെപ്യൂട്ടി കമ്മീഷണര്‍ മുതല്‍ സിവിന്‍ എക്സൈസ് ഓഫീസര്‍ വരെ; പീഡനത്തിന്റെ ക്രൂരകഥകള്‍ പുറത്തുവിട്ട് സ്ത്രീ ജീവനക്കാര്‍

സംസ്ഥാന എക്‌സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സ്ത്രീ ...

news

‘ജയ ബച്ചനെ പറഞ്ഞാല്‍ സ്മ്രതി ഇറാനിക്കും സുഷമയ്ക്കും പൊള്ളും!

സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ജയാ ബച്ചനെതിരെ വിമര്‍ശനവുമായി നരേഷ് അഗര്‍വാള്‍. ബിജെപിയിൽ ...

news

'ഞങ്ങളിലൊരാളെ തൊട്ട് കളിച്ചാല്‍ പാര്‍ട്ടി പോലും നോക്കില്ല‘: കടുപ്പിച്ച് പെണ്‍‌പട

സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ജയാ ബച്ചനെതിരെ വിമര്‍ശനവുമായി നരേഷ് അഗര്‍വാള്‍. ബിജെപിയിൽ ...

Widgets Magazine