സാലറി ചാലഞ്ചിനോട് 'നോ' പറഞ്ഞു; ഇന്ന് വിരമിക്കാനിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തു

സാലറി ചാലഞ്ചിനോട് 'നോ' പറഞ്ഞു; ഇന്ന് വിരമിക്കാനിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തു

അടാട്ട്| Rijisha M.| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (09:23 IST)
മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് അംഗീകരിക്കാത്ത, ഇന്ന് വിരമിക്കാനിരിക്കുന്ന അടാട്ട് പഞ്ചായത്ത് സെക്രട്ടറി എ എം പങ്കജത്തിന് സസ്‌പെൻഷൻ. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച് ദിനേശനാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രളയദുരിതാശ്വാസത്തില്‍ വില്ലേജ് ഓഫിസറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും മറ്റ് വകുപ്പുകളിലെ ജീവനക്കാരോടൊപ്പം യോജിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ട സമയത്ത് സെക്രട്ടറി അത് ചെയ്തില്ലെന്നുമാണ് സസ്‌പെന്‍ഷന് കാരണമായി പഞ്ചായത്ത് വകുപ്പ് പറയുന്നത്.

എന്നാല്‍ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യത്തിനോട് ഇവര്‍ വിസമ്മതിച്ചതാണ് സസ്‌പെന്‍ഷന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അടയ്ക്കാന്‍ സംവിധാനമുള്ളപ്പോള്‍ സെക്രട്ടറിയുടെ പേരില്‍ അക്കൗണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചുവെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :