അപർണ|
Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (17:21 IST)
പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധി വന്ന പശ്ചാത്തലത്തിൽ പ്രതികരണാവുമായി നിരവധി പേർ രംഗത്തെത്തിയിരിക്കുന്നു. സ്ത്രീകൾക്ക് മുസ്ലിം പള്ളികളിൽ കയറാനും അനുവാദം വേണമെന്നും ഇനി അതിനായുള്ള പോരാട്ടത്തിലാണ് താനെന്നും നടി ഖുശ്ബു വ്യക്തമാക്കി.
ബരിമല ക്യാംപയില്‍ പൂര്‍ത്തിയായ സ്ഥിതിക്ക് മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടും. ശബരിമലയിലെ വിധിയെ വര്‍ഗീയ വത്കരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. ദൈവങ്ങൾ എല്ലാം ഒന്നെന്ന നിലപാടാണെനിക്കുള്ളത്. നിങ്ങള്‍ ശരിക്കും ദൈവവിശ്വാസിയാണെങ്കില്‍ ഈ വിധിയെ അംഗീകരിക്കുമെന്നും അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
വിധിയെ സ്വാഗതം ചെയ്ത് നടൻ കമൽ ഹാസനും രംഗത്തെത്തിയിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ദൈവത്തിനു മുൻപിൽ സ്ത്രീയും പുരുഷനും തുല്യരാണ്. ശബരിമലയിൽ ആരാധന നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രവേശിക്കുക തന്നെ ചെയ്യണമെന്നായിരുന്നു കമൽഹാസന്റെ പ്രതികരണം.