''കേറി വരിനെടീ മക്കളേ' എന്ന് ഗോഡ്ഫാദറിലെ അഞ്ഞൂറാൻ മുതലാളി വിളിച്ചതു പോലെ അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കും'

''കേറി വരിനെടീ മക്കളേ' എന്ന് ഗോഡ്ഫാദറിലെ അഞ്ഞൂറാൻ മുതലാളി വിളിച്ചതു പോലെ അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കും'

Rijisha M.| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (08:22 IST)
ശബരിമലയിൽ സ്‌ത്രീകൾക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് എഴുത്തുകാരി ശാരദക്കുട്ടി. അയ്യപ്പസ്വാമിക്കിഷ്ടമല്ലെങ്കിൽ ഒറ്റമനുഷ്യരെ ശബരിമലയിലേക്ക് അടുപ്പിക്കരുതെന്ന് ശരാദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. കാനന ക്ഷേത്രം കാനനശോഭയോടെ, നിലനിൽക്കണമെന്നും ആണും, പെണ്ണും, ആരും അങ്ങോട്ട് പോകരുതെന്നുമാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശാരദക്കുട്ടി വ്യക്തമാക്കി.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-

അയ്യപ്പസ്വാമിക്കിഷ്ടമല്ലെങ്കിൽ ഒറ്റമനുഷ്യരെ അടുപ്പിക്കരുത്.. കാട്ടാനകളും കരിമ്പുലികളും കടുവാ പടയണികളും മണിനാഗങ്ങളും തിരുനട കാക്കുന്ന കാനനക്ഷേത്രമായി അവിടം നിലകൊള്ളണം.

കാടും മേടും കാട്ടാറുകളും കാനനവീഥികളും മലിനപ്പെടുത്തിയതിത്ര കാലവും പെണ്ണുങ്ങളല്ല. അതു കൊണ്ടു തന്നെ
"കേറി വരിനെടീ മക്കളേ" എന്ന് ഗോഡ്ഫാദറിലെ അഞ്ഞൂറാൻ മുതലാളി വിളിച്ചതു പോലെ അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കും.. കാരണം സ്വാമിക്കറിയാം ആൺവീടായാലും ആൺകാടായാലും അത് വിരസവും അരസികവും അകാല്പനികവും മാലിന്യ ജടിലവുമാണെന്ന്.

കാനന ക്ഷേത്രം കാനനശോഭയോടെ, നിലനിൽക്കണമെന്നും ആരും - ആണും പെണ്ണും -അങ്ങോട്ടു പോകരുത് എന്നുമാണ് വ്യക്തിപരമായ അഭിപ്രായം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :