'സുപ്രീംകോടതി വിധി അയ്യപ്പ ക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തും': പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുൽ ഈശ്വർ

പത്തനംതിട്ട, വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (12:34 IST)

സ്‌ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധിയിൽ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുല്‍ ഈശ്വർ. സുപ്രീം കോടതി വിധി അയ്യപ്പ ക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തുമെന്ന് ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
അയ്യപ്പന്‍ ഒരു ബ്രഹ്മചാരിയാണെന്നതാണ് തങ്ങളുടെ വാദത്തിന്റെ അടിസ്ഥാനം. ആരാധനാമൂര്‍ത്തിക്കും അവകാശങ്ങളും ആത്മാവുമുണ്ട്, അത് അസ്ഥിരപ്പെടുത്തിയാല്‍ ക്ഷേത്രത്തിനെ തന്നെ ബാധിക്കും. അടുത്ത മാസം ആദ്യ ആഴ്ചയില്‍ തന്നെ പുനപരിശോധനാ ഹര്‍ജി നല്‍കും. രാഹുല്‍ വ്യക്തമാക്കി.
 
സ്‌ത്രീകൾക്ക്, അതായത് 10 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നതിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചതിൽ മുഖ്യനായിരുന്നു രാഹുൽ ഈശ്വർ. അതേസമയം, പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്ന ചട്ടം റദ്ദാക്കിയാണ് കോടതിയുടെ ചരിത്ര വിധി വന്നിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്ത്രീകൾ മല ചവിട്ടാൻ പാടില്ല? ഏക വനിതാ ജഡ്ജിയുടെ എതിർപ്പിനു പിന്നിലെ കാരണം?

12 വർഷം കാത്തിരുന്ന വിധി ചരിത്രവിധിയായി മാറിയിരിക്കുകയാണ്. ശബരിമലയിൽ പ്രായഭേദമന്യേ ...

news

'വിധി നിരാശാജനകം, നടപ്പിലാക്കാതെ മാർഗ്ഗമില്ല'

ശബരിമല സ്‌ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് ...

news

ഒടുവിൽ വിധി വന്നു, ഇനിയെല്ലാം ദേവസ്വത്തിന്റെ കൈകളിൽ; വിധിയെ സ്വാഗതം ചെയ്ത് സർക്കാർ

പ്രായഭേദമന്യേ ശബരിമലയിൽ സ്‌ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം‌കോടതി വിധിയെ സ്വാഗതം ...

news

കണ്ണ് തുറന്നെങ്കിലും ലക്ഷ്മിയെ കാണിക്കാതെ മകളുടെ മൃതദേഹം സംസ്കരിച്ചു, ബാലഭാസ്കറിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

വാഹനാപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ബാലഭാസ്‌ക്കറും ഭാര്യ ...

Widgets Magazine