മീ ടുവിൽ പൊള്ളി കേന്ദ്ര മന്ത്രിയും, എം ജെ അക്ബറിനെതിരെ സമൃതി ഇറാനി; അക്ബർ മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്

വെള്ളി, 12 ഒക്‌ടോബര്‍ 2018 (08:42 IST)

മീ ടൂ കാമ്പയിനില്‍ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്തേക്ക്. വിദേശയാത്ര കഴിഞ്ഞു ‌മന്ത്രി ഞായറാഴ്ച തിരിച്ചെത്തുന്നതോടെ തീരുമാനമുണ്ടായേക്കും. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അദ്ദേഹമാണെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി വ്യക്തമാക്കി.
 
അക്ബറിനു കീഴില്‍ ജോലിചെയ്ത വനിത പത്രപ്രവര്‍ത്തകരാണ് അദ്ദേഹത്തില്‍ നിന്നുണ്ടായ പീഡനങ്ങള്‍ പുറത്തുപറഞ്ഞത്. ഇതുസംബന്ധിച്ച് പ്രസ്താവന നടത്തേണ്ടതും മന്ത്രി അക്ബറാണ്. കാമ്പയിനില്‍ വെളിപ്പെടുത്തലുകളുമായി വരുന്നവരെ അപമാനിക്കരുതെന്നും സമൃതി ഇറാനി ആവശ്യപ്പെട്ടു.
 
ആരോപണങ്ങള്‍ സംബന്ധിച്ച് പ്രധാനമത്രിയുടെ ഓഫീസ് എം.ജെ അക്ബറിനോട് വിശദീകരണം തേടിയിരുന്നു.
ഇതിനു പിന്നാലെയാണ് വിദേശകാര്യ സഹമന്ത്രിയുടെ രാജി സംബന്ധിച്ചുള്ള സൂചനകള്‍. ലൈംഗിക ആരോപണം നേരിടുന്ന എം.ജെ അക്ബറിനെതിരെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പ് ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാജിക്കാര്യം അക്ബർ തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു വനിതാ മന്ത്രിമാർ പ്രതികരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഭാര്യയെ ട്രോഫി പോലെ സൂക്ഷിക്കുന്നു, ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുന്നു’- ഋത്വിക് റോഷനെതിരെ ആഞ്ഞടിച്ച് വീണ്ടും കങ്കണ

മീ ടൂ കാമ്പയിന്‍ ബോളിവുഡില്‍ ആളിക്കത്തുകയാണ്. തനുശ്രീ ദത്തിന് പുറമേ നിരവധി നടിമാർ ...

news

കോൺഗ്രസ് ബി ജെ പിയുടെ കൊടിക്കീഴിലെന്ന് മന്ത്രി എം എം മണി

ബി ജെ പിയുടെ കൊടിക്കീഴിൽ അണിനിരക്കാൻ കോൺഗ്രസ് മൌനാനനുവാദം നൽകിയിരിക്കുകയാണെന്ന് വൈദ്യുത ...

news

തിത്ത്‌ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; ആന്ധ്രയിൽ എട്ട് മരണം

ആന്ധ്രയിൽ തിത്ത്‌ലി അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ചുഴലിക്കാറ്റിൽ എട്ടുപേർ ...

Widgets Magazine