മീ ടുവിൽ സമാന്തയും, അമ്പരന്ന് ആരാധകർ!

ബുധന്‍, 10 ഒക്‌ടോബര്‍ 2018 (10:16 IST)

സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ മീ ടു വെളിപ്പെത്തലുകള്‍ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഹോളിവുഡിൽ തുടങ്ങിയ മീ ടു വെളിപ്പെടുത്തലുകൾ ഇപ്പോൽ മോളിവുഡിലും എത്തിയിരിക്കുകയാണ്. മീടു ക്യാംപെയിന്‍ ഇന്ത്യയില്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നത് ബോളിവുഡ് നടി തനുശ്രീ ദത്തയിലൂടെയായിരുന്നു. 
 
നാനാ പടേക്കറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തനുശ്രീ നേരത്തെ രംഗത്തെത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവമായിരുന്നു തനുശ്രീ വെളിപ്പെടുത്തിയിരുന്നത്. തനുശ്രീക്ക് പിന്തുണയുമായി കജോൾ അടക്കമുള്ള നടിമാർ രംഗത്തെത്തിയിരുന്നു. 
 
അതേസമയം മീടു ക്യാംപയിനിന് പിന്തുണയുമായി നടി സാമന്ത അക്കിനേനി രംഗത്തെത്തിയിരുന്നു. ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്ന സ്ത്രീകള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചായിരുന്നു സാമന്ത എത്തിയിരുന്നത്. തന്റെ ട്വിറ്റര്‍ പേജീലുടെയായിരുന്നു മീ ടു മൂവ്‌മെന്റിന് പിന്തുണയുമായി സാമന്ത എത്തിയിരുന്നത്. "തങ്ങള്‍ ആക്രമിക്കപ്പെട്ട കാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്. നിങ്ങളുടെ ധൈര്യം അഭിനന്ദിക്കപ്പേടേണ്ടതാണ്. നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മാത്രം മനസിലാക്കുക’. സാമന്ത ട്വിറ്ററില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ശബരിമല വിഷയം ആളിക്കത്തിക്കണം, കേരളത്തിൽ മോദി തരംഗം ഉണ്ടാക്കണം‘- ഹിന്ദു വികാരം വോട്ടാക്കി മാറ്റാൻ അമിത് ഷായുടെ നിർദേശം

ശബരിമല വിഷയം ആളിക്കത്തുകയാണ്. സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധങ്ങളാണ് നാടൊട്ടുക്കും ...

news

‘സ്വയംഭോഗവും അഡൽട്ട് മൂവീസും’- പലപ്പോഴും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് യുവതി, മുകേഷിന് പിന്നാലെ മീടൂവിൽ കുടുങ്ങി ഗോപീ സുന്ദറും

ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ...

news

ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന നിലപാടെടുക്കില്ല: എം സ്വരാജ്

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയെ മുൻ‌നിർത്തി ...

news

യുപിയിലെ റായ്ബറേലിയിൽ ട്രെയിൻ പാളംതെറ്റി: അഞ്ചു മരണം, നിരവധി പേർക്കു പരുക്ക്

യുപിയിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ അഞ്ചു മരണം. നിരവധി പേർക്കു ...

Widgets Magazine