ഹോളിവുഡ് താരം ബർട്ട് റെയ്നോൾഡ്സ് അന്തരിച്ചു

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (09:47 IST)

പ്രമുഖ ഹോളിവുഡ് നടൻ ബർട്ട് റെയ്നോൾഡ്സ് അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ഫ്ലോറിദയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഒരു കാലത്ത് ഹോളിവുഡ് സിനിമലോകത്തെയും ആരാധകരെയും ത്രസിപ്പിച്ച യൌവ്വനമായിരുന്നു ബർട്ട് റെയ്നോൾഡ്സ്. ഒരു മികച്ച ഫുഡ്ബോൾ താരമാവാൻ ആഗ്രഹിച്ച റെയ്നോൾഡ്സ് തനിക്കു പറ്റിയ ഒരു പരിക്കിനെ തുടർന്ന് ഫുട്ബോളിനോട് വിടപറയേണ്ടി വന്നു. 
 
പിന്നീടാണ് ബർട്ട് ഹോളിവുഡിലേക്ക് എത്തിച്ചേരുന്നത്. സ്വതസിദ്ധമായ അഭിനയ പാടവംകൊണ്ട് ഹോളിവുഡ് ലോകത്തെ ബർട്ട് വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. 1950കളിൽ തന്നെ അഭിനയം ആരംഭിച്ചിരുന്നെങ്കിലും 72ൽ പുറത്തിറങ്ങിയ ഡെലിവറൻസ് എന്ന ചിത്രത്തിലൂടെയാണ് ഹൊളിവുഡിന്റെ താര പരിവേഷത്തിലേക്ക് ബർട്ട് ഉയരുന്നത്. 
 
ഉയർച്ച താഴ്ചകളോടു കൂടിയതായിരുന്നു താരത്തിന്റെ കരിയർ. 1977 ൻ പുറത്തിറങ്ങിയ ചിത്രം സ്മോക്കി ആന്റ് ബാൻഡിറ്റ് ഹോളിവുഡിലെ അന്നത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഒരുകാലത്ത് സാമ്പത്തികമായി തകർന്നടിഞ്ഞ താരം 1997ൽ പുറത്തിറങ്ങിയ ബൂഗി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചെത്തി ഹോളിവുഡ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. 
 
വിവാദങ്ങളുടെ തോഴൻ കൂടിയായിരുന്നു റെയ്നോൾഡ്സ്. പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ കൊസ്മോപൊളിറ്റൻ മാഗസിനിൽ നഗ്നനായി എത്തിയും. ഇഷ്ടം പോലെ കാമുകിമാരെ മാറ്റിയും വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഇത്തരം വിമർശനങ്ങളെ താരം കണക്കിലെടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രണ്ട് കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിക്കാൻ കാരണം ബിഷപ്പ്: ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ മൊഴികൾ

കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ ...

news

പള്ളികളിൽ സ്വവർഗ വിവാഹം അനുവദിക്കില്ല; സഭയെ സംബന്ധിച്ച് വിവാഹം സ്ത്രീയും പുരുഷനും തമ്മിലെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ

പള്ളകളിൽ സ്വവർഗ വിവാഹം അനുവദിക്കില്ലെന്ന് കർദിനാൽ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ. ...

news

ഇന്ധന വിലവർദ്ധനവിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് ഇടതു സംഘടനകളും

അനിയന്ത്രിതമായ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഇടത് സംഘടനകളും സെപ്തംബർ 10 തിങ്കളാഴ്ച ...

news

പരാതി പൊലീസിനു കൈമാറില്ല, യുവതിക്ക് വേണമെങ്കിൽ പൊലീസിനെ സമീപിക്കാം; പി കെ ബഷീറിനെതിരായ പരാതിയിൽ നടപടി ഉടനുണ്ടാകുമെന്ന് എസ് ആർ പി

പി കെ ശശിക്കെതിരായ പരാതി കേന്ദ്ര സംസ്ഥാന ഘടകങ്ങൾ പൂഴ്ത്തിവച്ചിട്ടില്ലെന്ന് സി പി എം ...

Widgets Magazine