‘കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിംഗിനിടെ മുകേഷ് മോശമായി പെരുമാറി, 19 വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത്’- മീ ടുവിൽ കുടുങ്ങി മുകേഷ്

മീ ടുവിൽ കുടുങ്ങി മുകേഷ്; ഓർമയില്ലെന്ന് നടൻ, പരാതിക്കാരി ടെസ് ജോസഫ്

അപർണ| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (12:30 IST)
ബോളിവുഡില്‍ തനുശ്രീ ദത്ത് ഉയര്‍ത്തി വിട്ട മീടു വിവാദങ്ങളുടെ ചുവടുപിടിച്ച് മലയാളത്തിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉയരുകയാണ്. മീ ടൂ ക്യാംപെയിനിൽ ഇപ്പോൾ കുടുങ്ങിയത് നടനും എം എൽ എയുമായ മുകേഷ്. അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെ പി എസി ലളിതയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുകേഷ് വെട്ടിലായിരിക്കുന്നത്.

മുകേഷ് തന്നോട് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് വെളിപ്പെടുത്തി കാസ്റ്റിങ് ഡയറക്ടര്‍ ടെസ്സ് ജോസഫ് രംഗത്ത്. 19 വര്‍ഷം മുമ്പത്തെ സംഭവമാണ് ഇപ്പോള്‍ ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്. തന്റെ മുറിയിലേക്ക് മുകേഷ് നിരവധി തവണ വിളിച്ചുവെന്നും ടെസ്സ് ട്വീറ്റ് ചെയ്തു. പിന്നീട് തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റുകയുണ്ടായെന്നും ടെസ്സ് ജോസഫ് പറഞ്ഞു.

തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :