ഒളിച്ചോടി, ചിത്രം എങ്ങനെ ചോർന്നെന്ന് അറിയില്ല: സമാന്ത

ചൊവ്വ, 31 ജൂലൈ 2018 (09:42 IST)

അടുത്തിടെയാണ് നടി സമാന്തയുടെ വിവാഹം കഴിഞ്ഞത്. നടിമാരോടും നടന്മാരോടും ആരാധന തോന്നുന്നവർ നിരവധിയാണ്. സമാന്തയോട് ആരാധന മൂത്ത ഒരു ആരാധകൻ ഒടുവിൽ നടിയെ തന്നെ അങ്ങ് വിവാഹം കഴിച്ചു. ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. 
 
ആരാധനമൂത്ത് സമാന്തയെ വിവാഹം ചെയ്യുന്നൊരു ചിത്രമാണ് ഇയാൾ ഫോട്ടോഷോപ്പിൽ ചെയ്തത്. സമാന്തയുടെ വിവാഹഫോട്ടോയിൽ നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം അതോടൊപ്പം ചേർക്കുകയായിരുന്നു.
 
ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമാന്തയുടെ ശ്രദ്ധയില്‍പെടുത്തി. ആരാധകന്റെ കലാവിരുത് കണ്ട് സമാന്തയ്ക്ക് ചിരി നിർത്താനായില്ല. 
 
ഈ ചിത്രം പങ്കുവച്ച് കുറിച്ചത് ഇങ്ങനെ–‘കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.’ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നരസിംഹ മന്നാഡിയാര്‍ക്ക് മുകളില്‍ നില്‍ക്കുന്ന ഒരു മാസ് കഥാപാത്രവും മലയാളത്തില്‍ ജനിച്ചിട്ടില്ല!

1993ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മലയാള ...

news

വിസ്‌മയം തീർക്കാൻ വൈശാഖനായി ആസിഫ് എത്തുന്നു

ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ഇബ്‌ലീസിന്റെ ട്രെയിലര്‍ ...

news

100 കോടി ക്ലബിന്‍റെ വാതില്‍ തള്ളിത്തുറന്ന് വരുന്നു, ഡെറിക് ഏബ്രഹാം!

ഒരുപാട് വിശേഷണങ്ങളൊന്നും വേണ്ട, ഡെറിക് ഏബ്രഹാം എന്ന പേരുമാത്രം മതി. മലയാളികള്‍ ആഘോഷിച്ച ...

news

ഓവർസീസ് റൈറ്റ്‌സ് ലിസ്‌റ്റിൽ 'ഒടിയനെ' പിന്നിലാക്കി 'കായംകുളം കൊച്ചുണ്ണി' ഒന്നാമൻ

3 കോടിക്ക് മേലെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കി 'കായംകുളം കൊച്ചുണ്ണി' ഓവര്‍സീസ് ...

Widgets Magazine