അപർണ|
Last Modified ബുധന്‍, 5 സെപ്റ്റംബര്‍ 2018 (13:09 IST)
ഭർത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് വെറും മാസങ്ങൾ മാത്രം പരിചയമുള്ള കാമുകനൊപ്പം പോയാൽ മതിയെന്ന യുവതിയുടെ ആവശ്യത്തെ തള്ളി കോടതി. ഭാര്യയും മൂന്ന് മക്കളുമുള്ള കാമുകനൊപ്പം വാശിപിടിച്ച യുവതി കോടതിയുടെ ഉത്തരവിൽ ഞെട്ടി കുഴഞ്ഞുവീണു.
കാമുകനൊപ്പം വിടാൻ കഴിയില്ലെന്നും ഭർത്താവിനൊപ്പം പോകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതോടെ യുവതി ചേംബറിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽ
ഡ്രിപ് തീരുന്നതു വരെ വനിതാ പൊലീസ് ഉൾപ്പെടെ കാവലിരുന്നു. പിന്നീടു കൗൺസിലിങ്ങിലൂടെ അനുനയപ്പെട്ടെങ്കിലും ഭർത്താവിനൊപ്പം പോകാൻ കഴിയില്ലെന്ന നിലപാടിൽ യുവതി ഉറച്ച് നിന്നതോടെ യുവതിയെ മാതാവിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.
കോവളത്താണ് സംഭവം. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് കോടതിയിലെത്തിച്ചപ്പോഴാണ് നാടകീയമായ സംഭവം അരങ്ങേറിയത്.