ആദ്യം ശ്വാസം‌മുട്ടിച്ച് കൊല്ലാൻ നോക്കി, ഒടുവിൽ കഴുത്തറുക്കേണ്ടി വന്നു: അമ്മയുടെ വെളിപ്പെടുത്തൽ

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (10:33 IST)

മലപ്പുറം കൂട്ടിലങ്ങാടിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കഴിഞ്ഞ ദിവസമാണ് അമ്മയും സഹോദരനും ചേർന്ന് നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നത്. പാറടിയിൽ നബീലയുടെ കുഞ്ഞിനെയാണ് പിറന്നുവീണയുടനെ കൊലപ്പെടുത്തിയത്.  
 
കൃത്യം നിര്‍വഹിച്ചത് ശിഹാബാണ്. എല്ലാത്തിനും നബീലയുടെ അനുവാദം ഉണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കുഞ്ഞ് കരഞ്ഞതിനാൽ ഇത് നടന്നില്ല. തുടർന്നാണ് കഴുത്തറുത്ത് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഇവർ കുറ്റസമ്മതം നടത്തി.
 
അമ്മയും സഹോദരനും ചേർന്ന് കുഞ്ഞിന്റെ കഴുത്തറുത്തായിരുന്നു കൊലപാതകം നടത്തിയത്. പ്രസവിച്ച ഉടൻ തന്നെ ശിഹാബ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയും ഉടലും വേർപെട്ട നിലയിലായിരുന്നു.
 
ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പടർന്നു പിടിച്ച് എലിപ്പനി; ഇന്നലെ മാത്രം മരിച്ചത് 5 പേർ, രോഗം സ്ഥിരീകരിച്ചത് 115 പേർക്ക്

സംസ്ഥാനത്ത് പ്രളയത്തിനു ശേഷം പടർന്നുപിടിക്കുന്ന എലിപ്പനിയിൽ ഇന്നലെ മാത്രം മരിച്ചത് 5 ...

news

നല്ലതെന്ന് ഇ പി ജയരാജനും ജലീലും, വഴങ്ങാതെ എ കെ ബാലൻ!

സംസ്ഥാനത്ത ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിനെതിരെ ...

news

‘കുഞ്ഞുമായി പോകുമ്പോൾ പോലും അവർ വെറുതേ വിടാറില്ല’ - ദുൽഖറിന്റെ പരാതിയിൽ ഉടൻ നടപടിയെടുക്കും

ജെറ്റ് എയർവെയ്സ് ഗ്രൗണ്ട് സ്റ്റാഫുകൾക്കെതിരെ നടൻ ദുൽഖർ സൽമാൻ. സഹയാത്രികന് നേരിടേണ്ടി വന്ന ...

news

ഒരു മാസത്തെ ശമ്പളം പിടിക്കും, നൽകാൻ കഴിയാത്തവർ എഴുതി നൽകണം: തോമസ് ഐസക്

അതിജീവനത്തിന്റെ നാളുകളാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഒരു ...

Widgets Magazine