സ്പൈനൽ കോഡിന് പരുക്ക്, ഒരു വശം തളർന്ന നിലയിൽ; ഹനാനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (15:10 IST)

അതിജീവനത്തിനായി മീൻ വിൽപ്പന നടത്തിയതിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഹനാനിക്ക് കാറപകടത്തിൽ ഗുരുതര പരുക്കേറ്റേന്ന് ഡോക്ടർമാർ. ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ഹനാന്റെ നട്ടെല്ലിന് കാര്യമായ പരുക്കാണേറ്റിരിക്കുന്നത്. 
 
ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അപകടം നടന്ന ഉടനെ തന്നെ കൊടുങ്ങല്ലൂരിലെ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനാനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 
കാറിൽ ഡ്രൈവർക്കൊപ്പം മുൻ‌സീറ്റിലായിരുന്നു ഹനാൻ ഇരുന്നത്. കൊടുങ്ങല്ലൂരില്‍ വെച്ച് രാവിലെ 6.30തോട് കൂടിയാണ് അപകടമുണ്ടായിരിക്കുന്നത്. ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
 
അപകടത്തിൽ ഹനാന്റെ നട്ടെല്ലിനും കാലിനുമാണ് പരുക്കേറ്റത്. പരിശോധനയിൽ നട്ടെല്ലിന് ഒടിവുള്ളതായി കണ്ടെത്തി. സ്പൈനൽ കോഡിന് പരിക്കേറ്റെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനാൽ എത്രയും പെട്ടന്ന് ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. സ്പൈനൽ കോഡിന് പരിക്കേറ്റതിനാൽ ഒരു വശത്തിന് ചെറിയ തളർച്ചയുണ്ട്. ഹനാന്റെ ബോധം മറയാത്തതിനാൽ പേടിക്കേണ്ടെന്നാണ് ഡോക്ടർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കടംകമ്പള്ളി സുരേന്ദ്രൻ

വരുന്ന മണ്ഡല മകരവിളക്ക് സമയത്ത് ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ എണ്ണത്തെ ...

news

"പ്രധാനമന്ത്രിക്ക് എന്ത് പണികൊടുക്കും?''- ആ പോസ്റ്റിന് പിന്നിൽ സംഘപരിവാർ? ഹനാന് സംഭവിച്ചത് അപകടം തന്നെയോ?

അതിജീവനത്തിനായി പല തൊഴിലുകളും ചെയ്ത് ജീവിക്കുന്ന ഹനാൻ ഹനാനി എന്ന പെൺകുട്ടിയെ മീൻ ...

news

പ്രളയക്കെടുതിയിലും പീഡനം: ദുരിതാശ്വാസ ക്യാമ്പിൽ വച്ച് 11കാരിയെ പീഡനത്തിനിരയാക്കിയ 46കാരൻ പിടിയിൽ

പ്രളായക്കെടുതിക്കിടെ ദുരിതാശ്വാസ ക്യാമ്പിൽ‌വച്ച് 11 കാരി പീഡനത്തിനിരയായി. തൃശൂർ ...

news

ഇന്ത്യയിലെ ആദ്യ ചാണകമുക്ത നഗരമാകാൻ ഒരുങ്ങി ജംഷട്പൂർ

ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരമാകാനുള്ള പദ്ധതി ആവിശ്കരിച്ചിരിക്കുകയാണ് ജംഷട്പൂർ. ...

Widgets Magazine