പി കെ ശശിക്കെതിരായ ലൈംഗിക പരാതി; പരാതിക്കാരിയെ ഒതുക്കാൻ ശ്രമം, ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് വനിതാ നേതാവ്

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (10:41 IST)

ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ലൈംഗിക പരാതി ഉന്നയിച്ച ഡിവൈഎഫ്ഐ വനിതാ നേതാവിന് ഒരു കോടി രൂപ വാഗ്ദാനം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് മണ്ണാർക്കാട് പാർട്ടി ഓഫിസിൽ വച്ച് എംഎൽഎ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നു പരാതി ഉന്നയിക്കുന്നത്.  
 
തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയിൽ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎൽഎ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. 
 
പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പി.കെ. ശശിക്കു കാരണംകാണിക്കൽ നോട്ടിസ് നൽകാൻ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നൽകിയിരുന്നു. എംഎൽഎയ്ക്ക് എതിരെ ഓഗസ്റ്റ് 14നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കൾക്കും പരാതി നൽകിയിരുന്നു. അതേസമയം ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ ഘടകത്തിന്റെ നിലപാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘നിങ്ങൾ അറിയണം ഈ മനുഷ്യനെ’- മാതൃകയായി കലക്ടർ അനുപമ

പ്രളയം വന്നപ്പോൾ ജീവൻ പണയംവെച്ചു രക്ഷാപ്രവർത്തനത്തിനിറങ്ങിയ റവന്യൂ ഉദ്യോഗസ്ഥന്റെ ...

news

കേരളത്തിന്റെ പുനർനിർമാണത്തിൽ ഒപ്പമുണ്ട്: മോഹൻലാലിനോട് പ്രധാനമന്ത്രി

നടൻ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ...

news

‘അവള്‍ വരച്ചു വളരട്ടെ, ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ‘: മഞ്ജുവിന്റെ കുറിപ്പ്

പ്രളയ ദുരന്തത്തിൽപ്പെട്ടവർക്ക് സഹായകമാവുന്നതിന് സ്വന്തം കുടുക്ക പൊട്ടിച്ച് പണം ...

news

ഭക്തർക്ക് അയ്യപ്പനെ കാണാം, പമ്പ വഴി സന്നിധാനത്തെത്താം; തടസങ്ങൾ താൽക്കാലികത്തേക്ക് നീക്കി ദേവസ്വം

കുത്തിയൊലിച്ചെത്തിയ പ്രളയത്തിൽ സന്നിധാനത്തേക്കുള്ള വഴിയാണ് അടഞ്ഞത്. മണ്ണ് വീണ് അടഞ്ഞ വഴി ...

Widgets Magazine