‘എനിക്കൊരു പ്രണയമുണ്ട്, പിന്മാറില്ല’ - അന്ന് കൌൺസിലിങിന് വന്നപ്പോൾ നീനു പറഞ്ഞതിങ്ങനെയായിരുന്നുവെന്ന് ഡോക്ടർ

നീനുവിന് മാനസിക പ്രശ്നങ്ങളൊന്നുമില്ല; ആശുപത്രി രേഖകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി

അപർണ| Last Modified വ്യാഴം, 12 ജൂലൈ 2018 (09:52 IST)
കോട്ടയത്ത് കൊല്ലപ്പെട്ട ജോസഫിന്റെ ഭാര്യ നീനുവിന് യാതോരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് നീനുവിനെ പരിശോധിച്ച ഡോക്ടർ. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കി.

നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകൾ മുടക്കിയാൽ പ്രശ്നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോർട്ടുകൾ ഹാജരാക്കിയത്. അതേസമയം, നീനുവി​നെ മൂന്നു​ത​വണ ചികിൽസക്കായി തന്റെ അടുക്കൽ കൊണ്ടുവന്നിരുന്നും എന്നാൽ നീനുവിന് ഒരു പ്രശ്നവും ഉണ്ടായതായി തോന്നിയില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.

തനിക്ക് ഒരു പ്രണയമുണ്ടെന്നും അതിൽ നിന്നും ഒരിക്കലും പിന്മാറില്ലെന്നും നീനു പറഞ്ഞിരുന്നതായി ഡോക്ടർ ഓർത്തെടുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :