അവൾക്കൊപ്പം നിൽക്കുന്നവരെ ഞെട്ടിച്ച് പൾസർ സുനിയുടെ അപ്രതീക്ഷിത നീക്കം, സുനി കോടതിയിലും അത് പറഞ്ഞു!

ദിലീപിനെ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെ കൂടെ പൾസർ സുനിയും, സുനി കോടതിയിലും അത് പറഞ്ഞു!

അപർണ| Last Modified ബുധന്‍, 11 ജൂലൈ 2018 (17:05 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയുടെ നീക്കത്തിൽ ഞെട്ടി ആക്രമിക്കപ്പെട്ട നടിയും കുടുംബവും. കേസില്‍ അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴി വിചാരണ ഘട്ടത്തില്‍ പരിഗണിക്കരുത് എന്ന് പള്‍സര്‍ സുനി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സുനി വിചാരണക്കോടതിയില്‍ അപേക്ഷയും നല്‍കിയിരിക്കുന്നു. ഇതോടെ വിചാരണ ഘട്ടത്തില്‍ കേസ് അട്ടിമറിക്കപ്പെടും എന്ന സംശയം ബലപ്പെടുകയാണ്.

നേരത്തെ ദിലീപിനെ രക്ഷിക്കുന്നതിനായി പ്രതികളിലൊരാളായ മാർട്ടിൻ പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. കേസ് കെട്ടിച്ചമച്ചത് ആണെന്നും ദിലീപിനെ കുടുക്കിയതാണ് എന്നുമാണ് മാര്‍ട്ടിന്‍ പലതവണയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്ക പ്രോസിക്യൂഷന്‍ തന്നെ പലതവണ പങ്കുവെച്ചിട്ടുള്ളതാണ്. മാർട്ടിന് പിന്നാലെ പൾസർ സുനിയും ദിലീപിന് അനുകൂലമായ മൊഴി നൽകുമെന്നാണ് സൂചന.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :