‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ ഗ്രൂപ്പ് എവിടെയും പോകില്ല, നീക്കം ചെയ്യാൻ കഴിയില്ലെന്ന് ഫേസ്ബുക്ക്

ജി എൻ പി സി മരവിപ്പിക്കാൻ കഴിയില്ല

അപർണ| Last Modified ബുധന്‍, 11 ജൂലൈ 2018 (10:26 IST)
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് മരവിപ്പിക്കണമെന്ന പൊലീസിന്റെ ആവശ്യം നടക്കില്ലെന്ന് ഫേസ്ബുക്ക്. ജിഎന്‍പിസി ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ തള്ളി ഫെയ്‌സ്ബുക്ക്. ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്‌സ്ബുക്ക് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

കൂട്ടയ്മ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് വകുപ്പ് ഫെയിസ്ബുക്കിനെ സമീപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഗ്രൂപ്പ് നീക്കം ചെയ്യാനാകില്ലെന്ന് ഇവർ പൊലീസിനെ അറിയിച്ചത്. തങ്ങളുടെ പോളിസി ഗൈഡ്‌ലൈന്‍സ് ഗ്രൂപ്പ് ലംഘിച്ചിട്ടില്ലെന്ന നിലപാടാണ് ഫെയ്‌സ്ബുക്ക് സ്വീകരിച്ചത്.

പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും നിയമപരായി നേരിടുമെന്നുമാണ് ഗ്രൂപ്പിന്റെ പൊതുവികാരം. തങ്ങള്‍ നടത്തുന്നത് കള്ളവാറ്റ് കേന്ദ്രമല്ല. ഇവിടെ മദ്യ വില്‍പ്പനയോ, മദ്യകമ്പനികളുടെ പരസ്യങ്ങളോ ഇല്ല. ആരെയും നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നുമില്ല എന്നാണ് ഗ്രൂപ്പ് അംഗങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന വാദങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :