സുരേന്ദ്രൻ ഇറങ്ങി, പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്ക്?

സുരേന്ദ്രൻ ഇറങ്ങി, പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്ക്?

Rijisha M.| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (12:10 IST)
ഇരുപത്തിരണ്ട് ദിവസത്തെ ജയിൽ ജീവിതത്തിന് ശേഷം ബിജെപി ജനറല്‍ സെക്രട്ടറി ജയില്‍ മോചിതനായിരിക്കുകയാണ്. ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്.

രാഷ്‌ട്രീയ മുതലെടുപ്പിനായി ശബരിമല വിഷയത്തെ കരുവാക്കിയ ബിജെപിയിൽ നിന്ന് ഇപ്പോൾ മുൻനിരയിൽ നിൽക്കുന്നത് സുരേന്ദ്രനാണ്. ഇതുമായി 22 ദിവസത്തെ ജയിൽ ജീവിതവുമായതോടെ ശ്രീധരൻ പിള്ളയുടെ അധ്യക്ഷൻ പട്ടം തെറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പാർട്ടിയിൽ ഉള്ളവരുടെ സംസാരം.

ശബരിമല വിഷയവുമായി നിറയെ അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നു. ഇതിന് രണ്ട് പക്ഷമായി നിന്നത് ശ്രീധരൻ പിള്ളയുടെ ആളുകളും സുരേന്ദ്രന്റെ ആളുകളുമാണ്. പാർട്ടിക്കുവേണ്ടി ഇത്രയും സഹിച്ച സുരേന്ദ്രൻ തന്നെ പാർട്ടിയെ നയിക്കണം എന്ന നിലപാടിലാണ് ചില ആളുകൾ ഉള്ളത്.

അതുകൊണ്ടുതന്നെ സുരേന്ദ്രന്റെ ഈ വരവിൽ പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്കാണ് എന്നും സംസാരമുണ്ട്. പാർട്ടിയിൽ തന്റെ പേര് നിലനിർത്താൻ പഠിച്ച പണി മുഴുവൻ നോക്കിയെങ്കിലും അതിനൊന്നും ഇനി ഫലം കാണില്ല എന്നുതന്നെയാണ് പാർട്ടിയിൽ ഉള്ളവരുടെ സംസാരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :