ബിജെപിയുടെ മോഹനവാഗ്ദാനങ്ങളിൽ സിനിമാ താരങ്ങൾ വീഴില്ല, അമിത് ഷായുടേയും കൂട്ടരുടേയും തന്ത്രങ്ങൾ പാളിയോ?

ബിജെപിയുടെ മോഹനവാഗ്ദാനങ്ങളിൽ സിനിമാ താരങ്ങൾ വീഴില്ല, അമിത് ഷായുടേയും കൂട്ടരുടേയും തന്ത്രങ്ങൾ പാളിയോ?

Rijisha M.| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (17:04 IST)
മാധുരി ദീക്ഷിത് ബിജെപിയിലേക്ക് എന്ന വാർത്തയയിരുന്നു കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ആളുകൾ ചർച്ചചെയ്‌തിരുന്നത്. താരത്തെ പിന്തുണച്ചും എതിർത്തും ഇതിനോടകം തന്നെ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാ സത്യാവസ്ഥ എന്താണ്?

ആളുകളെ തെറ്റുദ്ധരിപ്പിക്കുന്ന ഈ വാർത്തയ്‌ക്ക് മറുപടിയുമായി മാധുരി തന്നെ എത്തിയപ്പോഴാണ് എല്ലവർക്കും കാര്യം പിടികിട്ടിയത്. പൂണെയിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇത് പൂർണ്ണമായും താരം തള്ളിയിരിക്കുകയാണ്.

മാധുരിയുടെ വക്താവാണ് കാര്യങ്ങൾ വിശദീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. അതേസമയം, കൂടുതൽ താരങ്ങൾ ബിജെപിയിലേക്ക് എത്തുമെന്നും നേരത്തേ വാർത്തകൾ വന്നിരുന്നു. സിനിമാ താരങ്ങളേയും മറ്റ് സെലിബ്രിറ്റികളേയും ഇറക്കി വോട്ട് നേടാം എന്ന ബിജെപി തന്ത്രം പാളുകയാണോ?

മോദിയുടെ ചുവട് പിടിച്ച് അമിത് ഷാ തന്ത്രങ്ങൾ മെയ്യുമ്പോൾ താരങ്ങൾ ഒന്നും വീഴുന്നില്ലേ? ആദ്യ കാഴ്‌ചയിൽ ബിജെപിയിലേക്ക് എന്നും പിന്നീട് വാർത്തകൾ തെറ്റാണെന്ന് പറഞ്ഞ് താരങ്ങൾ രംഗത്തെത്തുകയും ചെയ്യുമ്പോൾ അമിത് ഷായുടെ തന്ത്രങ്ങൾ മൊത്തത്തിൽ തെറ്റുകയാണ് എന്നും വാർത്തകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :