കെ സുരേന്ദ്രൻ ഇന്ന് ജയിൽ മോചിതനാകും, വരവേൽക്കാനൊരുങ്ങി ബിജെപി!

ശനി, 8 ഡിസം‌ബര്‍ 2018 (07:29 IST)

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് അറസ്‌റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി ഇന്ന് ജയില്‍ മോചിതനാകും. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കടുത്ത ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
 
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്ര വാഹനങ്ങളുടെ അടമ്പടിയില്‍ സുരേന്ദ്രനെ സെക്രട്ടറിയേറ്റ് സമര പന്തലില്‍ എത്തിക്കും. 
 
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് സുരേന്ദ്രനോട് കോടതി നിർദേശിച്ചു. കൂടാതെ രണ്ടു പേരുടെ ആൾ ജാമ്യം വേണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പാസ്‌പോർട്ടും സുരേന്ദ്രൻ കെട്ടിവയ്‌ക്കണമെന്നും കോടതി വ്യക്തമാക്കി.
 
സമാനമായ മറ്റു കുറ്റകൃതങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും കോടതി ജാമ്യ വ്യവസ്ഥയില്‍ കോടതി വ്യക്തമാക്കി. എന്തൊക്കെ ഉപാധികൾ ഉൾപ്പെടുത്തണമെന്ന അഭിപ്രായം ആരാഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥ സർക്കാർ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
 
ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം മകന്റെ കൺ‌മുന്നിൽ‌വച്ച് അച്ഛൻ കഴുത്തറുത്ത് മരിച്ചു

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വന്തം മകന്റെ കൺമുന്നിൽ വച്ച് പിതാവ് സ്വയം ...

news

രഥയാത്രയിൽ ബി ജെ പി മമതയോട് അടിയറവ് പറയുമോ ?

തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ബി ജെ പി ദേശീയ നേതൃത്വം ഓരോ സംസ്ഥാനങ്ങളിലും ഓരോ തന്ത്രങ്ങൾ ...

news

ബിജെപിയുടെ മോഹനവാഗ്ദാനങ്ങളിൽ സിനിമാ താരങ്ങൾ വീഴില്ല, അമിത് ഷായുടേയും കൂട്ടരുടേയും തന്ത്രങ്ങൾ പാളിയോ?

മാധുരി ദീക്ഷിത് ബിജെപിയിലേക്ക് എന്ന വാർത്തയയിരുന്നു കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ആളുകൾ ...

Widgets Magazine