മാധുരി ഒരുങ്ങി, അടുത്തത് മോഹൻലാൽ?- ബിജെപിക്ക് പൂർണ്ണ പിന്തുണ അറിയിച്ച് താരങ്ങൾ!

കെ എസ് ഭാവന 

വ്യാഴം, 6 ഡിസം‌ബര്‍ 2018 (17:42 IST)

തന്ത്രങ്ങൾ പയറ്റുന്നതിൽ ബിജെപി എന്നും മുൻനിരയിൽ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പിന്നെ പറയാനില്ല. പുതിയ തന്ത്രങ്ങളുമായി അവർ രംഗത്തുതന്നെയുണ്ട്. എങ്ങനെയും കോൺഗ്രസ്സിനെ മലർത്തിയടിക്കണം എന്ന ചിന്തയിൽ ഇത്തവണത്തെ തന്ത്രങ്ങൾക്ക് കുറച്ച് പവർ കൂടാനും സാധ്യതയുണ്ട്. 
 
അമിത് ഷായുടെ പ്ലാനിൽ ബോളിവുഡിലെ മുന്‍നിര നടിയും സൂപ്പര്‍ താരവുമായ മാധുരി ദീക്ഷിതാണ് ബിജെപിക്ക് വേണ്ടി ഇത്തവണ പൂനെയിൽ മത്സരിക്കുന്നത്. ഇത് പ്ലാൻ എ ആണോ അതോ ബി ആണോ എന്നൊക്കെ അവർക്ക് മാത്രമേ അറിയൂ. ഇതുമായി ബന്ധപ്പെട്ട് അമിത് ഷാ അവരുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്‌തു.
 
അണിയറയിൽ ഇരുന്ന് ചരട് വലിച്ചുകൊണ്ടിരുന്ന അമിത് ഇപ്പോൾ നിരത്തിലിറങ്ങിയിരിക്കുകയാണ്. എത്തേണ്ടയിടത്ത് നേരിട്ട് എത്തിയാൽ മാത്രമേ കാര്യങ്ങൾ നടക്കൂ എന്ന് സൂത്രധാരന് അറിയാം. 
 
പണ്ട് രാമായണത്തില്‍ സീതയായി അഭിനയിച്ച നടിയെ ഉത്തര്‍പ്രദേശില്‍ മത്സരിപ്പിച്ച് വൻ വിജയം നേടിയ ചരിത്രം ബിജെപിക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും അത് ആവർത്തിക്കുമോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. 
 
സിനിമാ നടീനടന്മാരെ കൊണ്ടുവന്നാൽ പാർട്ടി എന്നതിനപ്പുറം അവരുടെ ഫാൻസുകാരുടെ വോട്ടും ഇവർ ലക്ഷ്യം വയ്‌ക്കുന്നു. മാധുരി ഇപ്പോൾ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. ദിവസങ്ങൾ കഴിയുന്തോറും ഓരോ പുതിയ പുതിയ ആളുകളുടെ പേരും ബിജെപി പുറത്തുവിടും എന്നതിൽ സംശയം വേണ്ട.
 
മാധുരിക്ക് പിന്നാലെ പല പ്രമുഖരും ബിജെപിയിലേക്ക് ചേരാൻ സമ്മതം അറിയിച്ചതായും വാർത്തകളുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ വിജയസാധ്യത കുറഞ്ഞുവരുന്നതായി മോദിക്ക് മനസ്സിലായതോടെയാണ് പുതിയ തീരുമാനങ്ങൾ വരുന്നത്. ഇത് പാർട്ടിയിലെ പല ആളുകൾക്കും തിരിച്ചടിയാകും എന്നതിൽ സംശയം വേണ്ട.
 
കേരളത്തെ സംബന്ധിച്ചിടത്തോളം ബിജെപി മൊത്തത്തിൽ വളരെ മോശം പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ രാഷ്‌ട്രീയ മുതലെടുപ്പുകൾ ആളുകൾ തിരിച്ചറിഞ്ഞതോടെ പല ആളുകളും ബിജെപി ചിന്താഗതിയിൽ നിന്ന് മാറിയിരിക്കുകയാണ്.
 
മോഹൻലാലിന്റെ പേര് ആദ്യനാളുകളിൽ കേട്ടുവന്നതുകൊണ്ടുതന്നെ, ബിജെപി കേരളത്തിൽ പയറ്റുന്ന ബിജെപി തന്ത്രം ആയിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇനി അവർ മോഹൻലാലിനെ സമീപിച്ചാലും മലയാളത്തിന്റെ സൂപ്പർസ്‌റ്റാറിന്റെ അഭിപ്രായം എന്തായിരിക്കും എന്നറിയാനാണ് ആരാധകർ അടക്കമുള്ളവർ കാത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീണ്ടും കലാപത്തിന് ശ്രമിക്കുന്നത് ആര്, ശബരിമലയിൽ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു ?

ശബരിമലയിൽ സ്ത്രീകൾക്കും ആരാധന സ്വാതന്ത്ര്യം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷം. ...

news

ശബരിമലയിൽ യുവതികളെ എത്തിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആസൂത്രിത നീക്കം, സുരക്ഷാവലയം ശക്തിപ്പെടുത്തി പൊലീസ്

ശബരിമലയിൽ സ്ത്രീകളെ എത്തിച്ച് വർഗീയ വികാരം ഇളക്കിവിട്ട് കലാപങ്ങൾ സൃഷ്ടിക്കാൻ ചില സംഘടനകൾ ...

news

പ്രളയം: കേരളത്തിന് 3048 കോടിയുടെ കേന്ദ്ര സഹായം

പ്രളയദുരിതാശ്വാ‍സത്തിനായി കേരളത്തിന് 3048 കോടിയുടേ കേന്ദ്ര സഹായം നൽകാൻ തീരുമാനമായി. ...

news

ശ്രീധരന്‍ പിള്ളയും കുമ്മനവും ഔട്ട്; സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ?

ശബരിമലയെന്ന സുവര്‍ണാവസരം നഷ്‌ടപ്പെടുത്തിയതിന്റെ പേരില്‍ ബിജെപിയില്‍ ഉടലെടുത്ത ...

Widgets Magazine