"ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ"; സരിതയെ ‘ട്രോളി’ രഞ്ജിത്ത് ശങ്കര്‍

സരിതയെ ‘ട്രോളി’ രഞ്ജിത്ത് ശങ്കര്‍

Rijisha M.| Last Updated: ബുധന്‍, 16 മെയ് 2018 (14:34 IST)
വ്യത്യസ്‌തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ നടൻ ജയസൂര്യയ്‌ക്ക് പ്രത്യേക കഴിവാണ്. പുതുമയാർന്ന പല കഥാപാത്രങ്ങളായും പ്രേക്ഷകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ തന്നെയാണ് 'ഞാൻ മേരിക്കുട്ടിയിലെ' കഥാപാത്രവും.

പ്രേതത്തിലെയും ആടിലെയുമൊക്കെ കഥാപാത്രത്തിന്റെ കോസ്‌‌‌റ്റ്യൂമും ചിത്രം പോലെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ജയസൂര്യയുടെ ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിതയാണ് ഇതിന്റെയൊക്കെ ഡിസൈനർ.
സരിതയുടെ ഡിസൈനർ ഷോപ്പിന്റെ പരസ്യം കൊച്ചി നഗരത്തിലെ ഹോര്‍ഡിങുകളില്‍ പൊങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്രാവശ്യം സരിതയുടെ സ്വന്തം ഭർത്താവ് തന്നെയാണ്. 'ഞാൻ മേരിക്കുട്ടി'യിൽ ഭർത്താവായ ജയസൂര്യയ്‌ക്ക് വേണ്ടി തയ്യാറാക്കിയ സാരിയുടുത്തുള്ള ജയസൂര്യയുടെ ഫോട്ടോയാണ് പോസ്‌റ്ററുകളിൽ.

'ഞാന്‍ മേരിക്കുട്ടി'യുടെ സംവിധായകനായ രഞ്ജിത്ത് ശങ്കറാണ് ഈ പരസ്യത്തിന്റെ ഫോട്ടോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. "ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ" എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിത്ത് ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലാകുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :