Widgets Magazine
Widgets Magazine

ലുലു സ്‌റ്റൈല്‍ ഐക്കണ്‍സ് ഓഫ് ദി ഇയർ ജയസൂര്യയും പ്രയാഗയും, പ്രിയാ വാര്യരും റോഷനും സോഷ്യല്‍ മീഡിയ താരങ്ങൾ

കൊച്ചി, തിങ്കള്‍, 14 മെയ് 2018 (18:57 IST)

Widgets Magazine

മൂന്നാമത് ലുലു ഫാഷൻ വീക്കിൽ സ്‌റ്റൈൽ ഐക്കൺ ഓഫ് ദി ഇയറായി നടൻ ജയസൂര്യയും മാർട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. പ്രിയാ വാര്യരും റോഷനും സോഷ്യൽ മീഡിയ താരങ്ങളായി. ഏറ്റവും സ്വീകാര്യത നേടിയ മെൻസ് ബ്രാൻഡിനുള്ള പുരസ്‌ക്കാരം സീലിയോ നേടിയപ്പോൾ വുമൻസ് ബ്രാൻഡായി വാൻ ഹ്യൂസൻ വുമൺ തിരഞ്ഞെടുക്കപ്പെട്ടു.
 
കൊച്ചിയിൽ മേയർ സൗമിനി ജെയിൽ, ലുലു ഡയറക്‌ടർ എം എ നിഷാദ്, ബോളിവുഡ് താരങ്ങളായ നേഹ സക്‌സേന, ജുനൈദ് ഷെയ്‌ഖ്, മലയാള സിനിമാ താരങ്ങളായ ദീപ്‌തി സതി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ് ലുലു ഗ്രൂപ്പ് കൊമ്മേഷ്യല്‍ മാനേജര്‍ സാദിക് കാസിം, ലുലു റീട്ടെയില്‍ റീജിയണല്‍ മാനേജര്‍ സുധീഷ് നായർ‍, ലുലു റീടെയ്ല്‍ ബായിങ് ഹെഡ് ദാസ് ദാമോദരൻ‍, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
 
 
ഓൺലൈൻ വോട്ടെടുപ്പിലൂടെ വിജയികളെ നിശ്ചയിച്ച് അഞ്ച് ദിവസം നീണ്ട ഫാഷന്‍ വീക്കില്‍ 45 ഓളം ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി സിനിമാ താരങ്ങളും മോഡലിംഗ് രംഗത്തെ രാജ്യാന്തര പ്രശസ്തരും അണിനിരന്നു. എമര്‍ജിംഗ് വുമണ്‍സ് ബ്രാന്‍ഡ്- പെപ് ജീന്‍സ്, കിഡ്സ് വെയര്‍ ബ്രാന്‍ഡ്- അലന്‍ സോളി ജൂനിയർ‍,  ഏറ്റവും സ്വീകാര്യതയുള്ള മെന്‍സ് എസെന്‍ഷ്യല്‍സ് – ജോക്കി, ബെസ്റ്റ് എമെര്‍ജിംഗ് മെന്‍സ് വെയര്‍ ബ്രാന്‍ഡ്- സിൻ‍, ഏറ്റവും വളര്‍ച്ച നേടിയ അപ്പാരല്‍ ബ്രാന്‍ഡ് – പീറ്റര്‍ ഇംഗ്ലണ്ട്, വുമണ്‍സ് എസെന്‍ഷ്യല്‍സ് – ബ്ലോസ്സം,  ഇന്നവേറ്റീവ് ഫാഷന്‍ ബ്രാന്‍ഡ് – ബ്രേക്ക് ബൗണ്‍സ് എന്നിവയാണ് മറ്റ് പുരസ്‌ക്കാരങ്ങൾ നേടിയ ബ്രാൻഡുകൾ. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫാഷന്‍ മാഗസിനുള്ള അവാര്‍ഡ് ‘മാൻ’ നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജയസൂര്യ പ്രയാഗ പ്രിയാ വാര്യർ റോഷൻ സോഷ്യല്‍ മീഡിയ അവാർഡുകൾ Prayaga Roshan Allensolly Jockey Jayasurya Priya Warrier Women's Brand Men's Brand ലുലു സ്‌റ്റൈല്‍ ഐക്കണ്‍സ് ഓഫ് ദി ഇയർ Lulu Style Icon Of The Year

Widgets Magazine

വാര്‍ത്ത

news

എടപ്പാൾ പീഡനം; പൊലീസിൽ വീണ്ടും ഒത്തുകളി

മലപ്പുറത്തെ തിയറ്റർ പീഡനത്തിൽ പ്രതി മൊയ്‌തീങ്കുട്ടിക്കെതിരെ ശിശുക്ഷേമസമിതി നിർദ്ദേശിച്ച ...

news

സുനന്ദ പുഷ്കര്‍: അളവറ്റ സമ്പാദ്യത്തിനുടമ, ജീവിതത്തിലും മരണത്തിലും ദുരൂഹത ശേഷിച്ചു

സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയായിരുന്നു എന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയതോടെ ആ കേസും ...

news

ഈ കുറ്റപത്രം യുക്തിക്ക് നിരക്കുന്നതല്ല, സുനന്ദയുടെ ആത്മഹത്യയ്ക്ക് ഞാന്‍ കാരണമായെന്ന് ആരും വിശ്വസിക്കില്ല: ശശി തരൂര്‍

സുനന്ദ പുഷ്കര്‍ താന്‍ കാരണം ആത്മഹത്യ ചെയ്തു എന്ന് ആരും വിശ്വസിക്കില്ലെന്ന് മുൻ ...

news

345മത് മുറിയില്‍ ആ രാത്രിയില്‍ സംഭവിച്ചത്; വിവാദങ്ങള്‍ തുറന്നുവിട്ട് ലീലാ ഹോട്ടലും സുനന്ദ പുഷ്‌കറും!

സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം ...

Widgets Magazine Widgets Magazine Widgets Magazine