സോളാർ കമ്മിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം തള്ളി; സരിതയുടെ കത്ത് ഒഴിവാക്കി

കൊച്ചി, ചൊവ്വ, 15 മെയ് 2018 (11:24 IST)

Widgets Magazine
OOmmen chandy , solar case , Saritha s nair , സരിത , ഉമ്മന്‍ ചാണ്ടി , സോളാര്‍ കേസ് , ലൈംഗിക ആരോപണം
അനുബന്ധ വാര്‍ത്തകള്‍

സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശ്വാസം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതാ എസ് നായര്‍ നല്‍കിയ കത്തും അനുബന്ധ പരാമാര്‍ശവും നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം സോളാർ കമ്മിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന കോടതി കോടതി അന്വേഷണത്തിൽ തടസ്സമില്ലെന്നും വ്യക്തമാക്കി.

ഉമ്മൻചാണ്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് നീക്കിയത്. കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശിവരാജൻ കമ്മിഷന്‍ റിപ്പോർട്ടിൽ ഇതുസംബന്ധിച്ച ഭാഗങ്ങളിൽ ഭേദഗതി വരുത്തി.

കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ മാറ്റിയെന്ന വാദം നിലനിൽക്കില്ല. കമ്മിഷന് മുമ്പാകെ ഹാജരായി പറയാനുള്ളത് പറഞ്ഞശേഷം റിപ്പോർട്ട് സമര്‍പ്പിക്കുമ്പോള്‍ പരിഗണനാ വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ചു എന്ന ആക്ഷേപം ഉന്നയിച്ച് ചോദ്യം ചെയ്യലിന് മുതിരുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമിത് ഷായുടെ തന്ത്രങ്ങള്‍ ഫലം കണ്ടു; കര്‍ണാടകവും കീഴടക്കി ബിജെപി

തെന്നിന്ത്യയില്‍ ബി ജെ പിയുടെ മുന്നേറ്റത്തിന് തുടക്കമായെന്നാണ് കര്‍ണാടക നിയമസഭാ ...

news

ബി ജെ പിക്ക് കേവലഭൂരിപക്ഷം‍‍; ലീഡ് നിലയില്‍ ബിജെപിക്ക് 121; കോണ്‍ഗ്രസ് 58

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി കേവലഭൂരിപക്ഷത്തിലേക്ക്. 121 സീറ്റുകളിലാണ് ബി ...

news

ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടു

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ...

news

പരീക്ഷാഫലം പുറത്തുവന്നു; മധ്യപ്രദേശില്‍ ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു

മധ്യപ്രദേശ് പൊതു പരീക്ഷഫലം പുറത്തുവന്നതിന് പിന്നാലെ ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു. ...

Widgets Magazine