ജയസൂര്യയുടെ ചെലവന്നൂർ കായൽകയ്യേറ്റം: ചുറ്റുമതിൽ പൊളിക്കുന്നതിന് ഹൈക്കോടതിയുടെ താൽകാലിക സ്റ്റേ

വ്യാഴം, 5 ഏപ്രില്‍ 2018 (18:10 IST)

കൊച്ചി: നടൻ ജയസൂര്യയുടെ ചിലവന്നൂരിലെ കായൽ കയ്യേറ്റമൊഴിപ്പിക്കന്നതിന് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. കഴിഞ്ഞ ദിവസം കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികളുമായി കൊച്ചി കോർപ്പറേഷൻ മുന്നോട്ടുപോയിരുന്നു. ഇതിന്റെ ഭാഗമായി താരത്തിന്റെ വീടിനുപിറകിൽ ചെലവന്നൂർ കായൽ കയ്യേറി നിർമ്മിച്ച ബോട്ട് ജെട്ടി കോർപ്പറേഷൻ പൊളിച്ചുനീക്കിയിരുന്നു. വീടിന്റെ ചുറ്റുമതിലും പൊളിച്ചു നീക്കാൻ നടപടികൾ ആരംഭിച്ചതിനെ തുടർന്ന് ജയസൂര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 
ഒന്നരവർഷം മുൻപാണ് ജയസൂര്യ കായൽകയ്യേറിയതായി കോച്ചി കോർപ്പറേഷന് വിവരം ലഭിക്കുന്നത്. കൊച്ചി സ്വദേശിയായ ബാബു എന്നയാളുടെ പരാതിയാണ് കയ്യേറ്റം പുറത്തുകൊണ്ടുവന്നത്. കായൽ കയ്യേറി ബോട്ട് ജെട്ടി നിർമ്മിച്ചത് പൊളിക്കാനാവശ്യപ്പെട്ട് നേരത്തെ കൊച്ചി കോർപ്പറേഷൻ ജയസൂര്യക്ക് നൊട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ അപ്പീൽ നൽകിയിരുന്നെങ്കിലും തദ്ദേഷ ട്രൈബ്യൂണൽ അപ്പീൽ തള്ളുകയായിരുന്നു. 
 
തുടർന്ന്  കോര്‍പ്പറേഷന്‍ സെക്രട്ടറിയേയും ബില്‍ഡിങ് ഇന്‍സ്പെക്ടറേയും ഒന്നും രണ്ടും പ്രതികളാക്കി യും ജയസൂര്യയെ മൂന്നാം പ്രതിയാക്കിയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ഥലം വങ്ങുമ്പൊഴൊ വീട് പണിയുമ്പൊഴൊ തീര ദേഷ പരിപാലന സമിതിയുടെ നിയമങ്ങൾ ജയസൂര്യ പാലിച്ചിരുന്നില്ല എന്ന് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മരിച്ച മാതാവിന്റെ പെൻഷൻ തുക മുടങ്ങാതിരിക്കാൻ മൃതദേഹം മൂന്നു വർഷങ്ങളായി ഫ്രീസറിൽ സൂക്ഷിച്ച് സ്വന്തം മകൻ

അമ്മയുടെ പെൻഷൻ തുക മുടങ്ങാതെ ലഭിക്കാൻ സ്വന്തം മകൻ ചെയ്ത ക്രൂരതായാണ് ഇപ്പോൾ ...

news

വേട്ടയാടി അഴിക്കുള്ളിലേക്ക്; സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്

കൃഷ്ണമൃഗ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് രണ്ട് വര്‍ഷം തടവ്. ജോധ്പൂര്‍ ...

news

സെന്‍‌കുമാര്‍ പറഞ്ഞത് നടപ്പാക്കാമെന്ന് ആരും കരുതേണ്ട, പ്രസ്‌താവന ആശ്ചര്യകരം: നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

മുന്‍ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്യൂട്ടി ...

Widgets Magazine