‘കണ്ണിൽ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം’- ഇന്ദ്രൻസ്

അപർണ| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (08:20 IST)
ഏറെ വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസും മികച്ച നടിക്കുള്ള അവാർഡ് പാർവതിയും മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മോഹൻലാലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പുരസ്കാരം സ്വീകരിച്ചശേഷമുള്ള ഇന്ദ്രൻസിന്റെ പ്രസംഗം കൈയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്.
ആരാധകരുടെ സ്‌നേഹത്തിന് കുറിക്കുകൊള്ളും ഒരുചിരി നമ്പറായിരുന്നു ഇന്ദ്രന്‍സിന്റെ സമ്മാനം. 'കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം‘ എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞചിരിയോടെയും കൈയ്യടിയോടെയുമാണ് സദസ് സ്വീകരിച്ചത്.

ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ നിന്നുയര്‍ന്നു കാതടപ്പിക്കും കൈയടി. ആരാധകരുടെ സ്‌നേഹാരവരങ്ങളുടെ നിറവിലാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഏറ്റുവാങ്ങിയത്. ആളൊരുക്കം ചിത്രത്തിലെ പപ്പുപിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :